കുവൈത്ത് സിറ്റി: ഗാര്‍ഹികവിസയില്‍ രാജ്യത്തെ സ്വദേശി വീടുകളില്‍ ജോലിക്കത്തെി ഒളിച്ചോടിയവരെയും അവര്‍ക്ക് ജോലിയും അഭയവും നല്‍കിയ മെഡിക്കല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെയും പിടികൂടി. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പാസ്പോര്‍ട്ട്-പൗരത്വ ഡിപ്പാര്‍ട്ട്മെന്‍റിലെ ഇന്‍റലിജന്‍സ് വിഭാഗം സ്വകാര്യ മെഡിക്കല്‍ കമ്പനികളില്‍ നടത്തിയ റെയ്ഡില്‍ 24 വീട്ടുവേലക്കാരികളാണ് പിടിയിലായത്. ഇന്ത്യയുള്‍പ്പെടെ വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ് പിടിയിലായത്.
സ്വദേശി വീടുകളിലെ വൃദ്ധരെയും മറ്റും പരിചരിക്കുന്നതിനുവേണ്ടി റിക്രൂട്ട് ചെയ്യപ്പെട്ട ഹോം നഴ്സ് വിഭാഗത്തില്‍പ്പെട്ട ഗാര്‍ഹിക ജോലിക്കാരാണ് സ്വകാര്യ മെഡിക്കല്‍ കമ്പനികളില്‍ നടത്തിയ റെയ്ഡില്‍ പിടിയിലായത്. ആഭ്യന്തര മന്ത്രാലയത്തിലെ പാസ്പോര്‍ട്ട്-പൗരത്വ വിഭാഗം അണ്ടര്‍ സെക്രട്ടറി കേണല്‍ ശൈഖ് മാസിന്‍ അല്‍ ജര്‍റാഹിന്‍െറ നിര്‍ദേശ പ്രകാരം റെസിഡന്‍ഷ്യല്‍കാര്യ ഇന്‍റലിജന്‍സ് മേധാവി ബ്രിഗേഡിയര്‍ സഊദ് അല്‍ഖുദ്ര്‍, ഉപമേധാവി അബ്ദുല്ല അല്‍റജീബ് എന്നിവരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. അനധികൃത താമസക്കാരെയും തൊഴില്‍ നിയമലംഘകരെയും പിടികൂടുന്നതിനുള്ള വ്യാപക റെയ്ഡ് തുടരുമെന്ന സൂചന നല്‍കിയ അധികൃതര്‍ ഒളിച്ചോടിയവര്‍ക്കും സ്പോണ്‍സര്‍മാറിയത്തെുന്നവര്‍ക്കും അഭയം നല്‍കുന്നത് നിയമലംഘനമാണെന്ന് ഓര്‍മപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.