വാടകയുമായി മലയാളി കാവല്‍ക്കാരന്‍ മുങ്ങിയതായി പരാതി

കുവൈത്ത് സിറ്റി: കെട്ടിടത്തിലെ താമസക്കാരില്‍നിന്ന് പിരിച്ച വാടകസംഖ്യ ഉടമക്ക് നല്‍കാതെ മലയാളി ഹാരിസ് (കാവല്‍ക്കാരന്‍) മുങ്ങിയതായി പരാതി. മഹ്ബൂല ബ്ളോക്ക് ഒന്നില്‍ 143ാം നമ്പര്‍ താമസ കെട്ടിടത്തില്‍ ഹാരിസായി ജോലിചെയ്തിരുന്ന കോഴിക്കോട് പേരാമ്പ്ര ചേനോളി സ്വദേശി നൗഫീറാണ് 6,000 ദീനാറുമായി കഴിഞ്ഞദിവസം നാട്ടിലേക്ക് കടന്നത്. കെട്ടിടത്തിലെ താമസക്കാരില്‍നിന്ന് പിരിച്ച ഫെബ്രുവരി മാസത്തെ വാടകസംഖ്യയുമായാണ് ഇയാള്‍ മുങ്ങിയത്. പലരില്‍നിന്നും റസീറ്റ് നല്‍കാതെയാണ് വാടക വാങ്ങിയത്. 
റസീറ്റ് വാങ്ങിയതും അല്ലാത്തതുമടക്കം വാടകസംഖ്യ ഒന്നും ഉടമയുടെ കൈയിലത്തെിയിട്ടില്ല. ഇതേതടുര്‍ന്ന് ഇദ്ദേഹം നൗഫീറിനെതിരെ പൊലീസില്‍ പരാതി നല്‍കി. 15 ഓളം മലയാളി കുടുംബങ്ങള്‍ ഈ കെട്ടിടത്തില്‍ താമസിക്കുന്നുണ്ട്. തങ്ങളോടൊക്കെ ഇയാള്‍ വാടകസംഖ്യ വാങ്ങിയിട്ടുണ്ടെന്നും അവയൊന്നും ഉടമക്ക് നല്‍കിയിട്ടില്ളെന്നാണ് അറിയാനായതെന്നും താമസക്കാരിലൊരാള്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. നൗഫീറിന്‍െറ ജ്യേഷ്ഠന്മാരാണ് നേരത്തേ കെട്ടിടത്തില്‍ ഹാരിസുമാരായി ഉണ്ടായിരുന്നത്. മൂത്ത സഹോദരനായിരുന്നു ഒരുവര്‍ഷം മുമ്പുവരെ ഈ കെട്ടിടത്തിലെ ഹാരിസ്. ഇയാള്‍ നാട്ടില്‍നിന്ന് വന്നയുടന്‍ മറ്റൊരു കേസില്‍ പ്രതിയായതിനാല്‍ അതുമായി ബന്ധപ്പെട്ട് നാടുകടത്തലിന് വിധേയനായിരുന്നു. തുടര്‍ന്ന്, ഇയാളുടെ അനുജന്‍ ഹാരിസായി വന്നു. ഇയാള്‍ അടുത്തിടെ പ്രദേശത്തെ മറ്റൊരു കെട്ടിടത്തില്‍ ഹാരിസായി പോയതോടെയാണ് നൗഫീര്‍ എത്തിയത്. കെട്ടിടത്തിലെ തന്‍െറ താമസസ്ഥലം (മുല്‍ഹഖ്) കേന്ദ്രീകരിച്ച് നൗഫീര്‍ സുഹൃത്തുക്കളുടെ സഹായത്തോടെ നടത്തിയിരുന്ന മദ്യവില്‍പന കണ്ടത്തെിയ ഉടമ അത് ഒഴിപ്പിച്ചിരുന്നു. 
കൂടാതെ, ഫ്ളാറ്റുകള്‍ മണിക്കൂര്‍ വാടകക്ക് അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്ക് കൊടുക്കുന്ന ഏര്‍പ്പാടും ഇവര്‍ക്കുണ്ടായിരുന്നുവെന്ന് കെട്ടിടത്തിലെ താമസക്കാര്‍ പറഞ്ഞു. മറ്റു ചില സാമ്പത്തിക ക്രമക്കേടുകള്‍കൂടി കണ്ടത്തെിയതിനെ തുടര്‍ന്ന് ഇയാളോട് ഒഴിഞ്ഞുപോവാന്‍ ആവശ്യപ്പെട്ട ഉടമ പാസ്പോര്‍ട്ട് ജാമ്യമായി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സ്നേഹിതന്‍െറ പാസ്പോര്‍ട്ടാണ് ഇയാള്‍ ജാമ്യം നല്‍കിയത്. തുടര്‍ന്ന്  മുന്നു ദിവസം മുമ്പ് നാട്ടിലേക്ക് കടക്കുകയും ചെയ്തു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.