അനധികൃത റിക്രൂട്ട്മെന്‍റ്: ജലീബില്‍  നിരവധി പേര്‍ പിടിയില്‍

കുവൈത്ത് സിറ്റി: അനധികൃത റിക്രൂട്ട്മെന്‍റ് ഏജന്‍സിയുടെ പേരില്‍ വീട്ടുവേലക്കാരികളെ വീടുകളില്‍ എത്തിക്കുന്ന സംഘം പിടിയിലായി. ആഭ്യന്തര വകുപ്പിന് ലഭിച്ച രഹസ്യറിപ്പോര്‍ട്ട് പ്രകാരം സുരക്ഷാവിഭാഗം നടത്തിയ നീക്കത്തിലാണ് സംഘത്തെ പിടികൂടിയത്. സ്ഥാപന നടത്തിപ്പുകാരിയെയും 20ഓളം വേലക്കാരികളെയുമാണ് പൊലീസ് പിടികൂടിയത്. സ്പോണ്‍സര്‍മാരുടെ പീഡനവും മറ്റും കാരണം വീടുകളില്‍നിന്ന് ഒളിച്ചോടിയവരും സ്പോണ്‍സര്‍മാര്‍ക്ക് പണംകൊടുത്ത് പുറത്ത് ജോലി ചെയ്യുന്നവരും പിടികൂടിയവരില്‍പെടും. ജലീബിലെ ഒരു കെട്ടിടത്തിന്‍െറ മുകളിലായിരുന്നു ഇവരുടെ ഓഫിസ് പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഉയര്‍ന്ന ഫീസ് ഈടാക്കി ദിവസക്കൂലിക്കും മാസവേതനത്തിനും ഏജന്‍റുകള്‍ വീട്ടുവേലക്കാരികളെ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. വ്യാജ സീലുകളും മറ്റു രേഖകളും ഇവരില്‍നിന്നും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ സംഘത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.