കുവൈത്ത് മന്ത്രിസഭ : ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ട്

കുവൈത്ത് സിറ്റി: 15ാം പാര്‍ലമെന്‍റിന്‍െറ ഉദ്ഘാടനയോഗം 11ന് നടക്കാനിരിക്കെ ശനിയാഴ്ച പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. 
പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹുമായി ബന്ധപ്പെട്ട ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടന്‍ മുന്‍ മന്ത്രിസഭയുടെ രാജി പ്രധാനമന്ത്രി അമീറിന് സമര്‍പ്പിച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനത്ത് ശൈഖ് ജാബിര്‍ അല്‍ മുബാറക്കിനോട് തുടരാന്‍ ആവശ്യപ്പെട്ട അമീര്‍ മന്ത്രിസഭയിലെ മറ്റ് അംഗങ്ങളെ കണ്ടത്തൊന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തുകയായിരുന്നു. നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം പുതിയ മന്ത്രിസഭയിലെ അംഗങ്ങള്‍ ആരൊക്കെയാണെന്നത് സംബന്ധിച്ച് ഏകദേശ ധാരണയിലത്തെിയിട്ടുണ്ടെന്നാണ് സൂചന. പഴയ മന്ത്രിസഭയിലെ ആറുപേര്‍ അതേ സ്ഥാനങ്ങളില്‍ തിരിച്ചത്തെുമെന്ന റിപ്പോര്‍ട്ടുണ്ട്. അതിനിടെ മുന്‍ ധനകാര്യമന്ത്രി അനസ് അല്‍ സാലിഹിനെ മന്ത്രിസഭയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനെതിരെ പ്രതിപക്ഷ ഇസ്ലാമിസ്റ്റ് ചേരിയിലെ പ്രമുഖ നേതാവ് വലീദ് അല്‍ തബ്തബാഈ മുന്നറിയിപ്പുനല്‍കി. സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതില്‍ പരാജയപ്പെട്ട ഇദ്ദേഹം തിരിച്ചത്തെുന്നത് സര്‍ക്കാറും പാര്‍ലമെന്‍റും തമ്മിലുള്ള പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് തബ്തബാഈ പറഞ്ഞു. രാജ്യത്തിന്‍െറയും രാജ്യ നിവാസികളുടെയും അഭിവൃദ്ധി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരെയായിരിക്കണം മന്ത്രിമാരാക്കേണ്ടതെന്ന് എം.പിമാരായ റിയാദ് അല്‍ അദസാനി, ഹുമൈദി അല്‍ സുബൈഇ എന്നിവര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.