കുവൈത്ത് സിറ്റി: ഇന്ത്യക്കാര്‍ തിങ്ങിത്താമസിക്കുന്ന അബ്ബാസിയയില്‍ കവര്‍ച്ചാസംഘത്തിന്‍െറ കുത്തേറ്റ് രാജസ്ഥാന്‍ സ്വദേശി മരിച്ചു. കഴിഞ്ഞദിവസം രാത്രിനടന്ന സംഭവത്തില്‍ ബുര്‍ഹാന്‍ അലി മര്‍ജി (34) എന്നയാളാണ് ആക്രമണത്തിന് ഇരയായി മരണപ്പെട്ടത്. ജോലികഴിഞ്ഞ് അബ്ബാസിയയിലെ വീടിന് താഴെയുള്ള പാര്‍ക്കിങ് ഗ്രൗണ്ടില്‍ വാഹനം നിര്‍ത്തിയിടുന്നതിനിടെയാണ് സംഭവം.
ചെറുത്തുനില്‍പ്പിനിടെ കുത്തേല്‍ക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.