കുവൈത്ത് സിറ്റി: ഒരേ ദിവസം നടന്ന പരിശോധനയില്‍ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട മൂന്ന് സംഭവങ്ങള്‍ അധികൃതര്‍ പിടികൂടി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചൊവ്വാഴ്ച നടന്ന വ്യത്യസ്ത മയക്കുമരുന്ന് കടത്തില്‍ മൂന്ന് ഏഷ്യന്‍ വംശജര്‍ പിടിയിലായി. കാര്‍ഗോ വിമാനം വഴി മൂന്നു കിലോ മരിജുവാന രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ ഏഷ്യന്‍ വംശജയായ സ്ത്രീയാണ് പിടിയിലായത്. മറ്റൊരു സംഭവത്തില്‍ 250 ഗ്രാം മയക്കുമരുന്നുമായി മറ്റൊരാളെയും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. സമാനമായ മൂന്നാം കേസില്‍ മറ്റൊരു ഏഷ്യക്കാരനും വിമാനത്താവളത്തില്‍ പിടിയിലായി. രണ്ട് കിലോ ഹെറോയിനാണ് ഇയാളില്‍നിന്ന് പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.