ഇന്ത്യന്‍ വീട്ടുജോലിക്കാരികള്‍ക്കുള്ള വിസ കുവൈത്ത് നിര്‍ത്തലാക്കി

kuകുവൈത്ത് സിറ്റി: ഇന്ത്യയില്‍നിന്നുള്ള വീട്ടുജോലിക്കാരികള്‍ക്ക് വിസ അനുവദിക്കുന്നത് കുവൈത്ത് നിര്‍ത്തലാക്കി. ഇന്ത്യന്‍ എംബസി അധികൃതരുടെ അഭ്യര്‍ഥനപ്രകാരം ആഭ്യന്തരമന്ത്രാലയത്തിലെ പാസ്പോര്‍ട്ട്, പൗരത്വകാര്യ അസി. അണ്ടര്‍ സെക്രട്ടറി ശൈഖ് മാസിന്‍ അല്‍ജര്‍റാഹാണ് ഇന്ത്യന്‍ സ്ത്രീകള്‍ക്ക് 20ാം നമ്പര്‍ ഗാര്‍ഹിക വിസ വിലക്കിക്കൊണ്ട് വിജ്ഞാപനമിറക്കിയത്. 
രാജ്യത്തെ എല്ലാ പാസ്പോര്‍ട്ട് ഓഫിസുകള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഹൗസ് ഡ്രൈവര്‍ ഉള്‍പ്പെടെ തസ്തികകളിലേക്ക് പുരുഷന്മാര്‍ക്ക് ഗാര്‍ഹിക വിസ ലഭിക്കുന്നതിന് തടസ്സമുണ്ടാവില്ല. 
ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്ക് ഗാര്‍ഹികജോലിക്കായി സ്ത്രീകളെ  കൊണ്ടുവരുന്നതിന് ഇതുവരെ ഒൗദ്യോഗികമായി നിരോധമുണ്ടായിരുന്നില്ളെങ്കിലും അടുത്തിടെയായി വീട്ടുജോലിക്കത്തെുന്ന സ്ത്രീകളുടെ എണ്ണം നന്നേ കുറഞ്ഞിരുന്നു. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ഇന്ത്യയില്‍നിന്നുള്ള വീട്ടുവേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിന് സ്പോണ്‍സര്‍ 720 ദീനാര്‍ ബാങ്ക് ഗാരന്‍റി നല്‍കണമെന്ന നിബന്ധന ഇന്ത്യന്‍ എംബസി നടപ്പാക്കിയതോടെയാണ് വേലക്കാരികളുടെ വരവ് കുറഞ്ഞത്. 
സ്വദേശികളുടെ പ്രതിഷേധത്തെയും കുവൈത്ത് സര്‍ക്കാറില്‍നിന്നുള്ള സമ്മര്‍ദത്തെയും തുടര്‍ന്ന് പിന്നീട് ബാങ്ക് ഗാരന്‍റി നിബന്ധന പിന്‍വലിച്ചെങ്കിലും വീട്ടുവേലക്കാരികളെ കൊണ്ടുവരുന്നതിനുള്ള കരാര്‍ അറ്റസ്റ്റ് ചെയ്യുന്നത് എംബസി നിര്‍ത്തലാക്കിയിരുന്നു. 
ഇതോടെ, ഇന്ത്യയില്‍നിന്ന് വനിതാ ഗാര്‍ഹികത്തൊഴിലാളികളെ എംബസിയുടെ അറിവോടെ കുവൈത്തിലേക്ക് കൊണ്ടുവരാനാവാത്ത അവസ്ഥയുണ്ടായി. അതേസമയം, ചില ഏജന്‍റുമാര്‍ തൊഴില്‍ കരാര്‍ ഇല്ലാതെ അനധികൃതമായി റിക്രൂട്ട്മെന്‍റ് നടത്തി വീട്ടുവേലക്കാരികളെ കുവൈത്തിലത്തെിച്ചിരുന്നു. 
ഇക്കാര്യം ശ്രദ്ധയില്‍പെട്ട ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിന്‍ കുവൈത്ത് അധികൃതരുമായി ചര്‍ച്ചനടത്തി വീട്ടുവേലക്കാരികള്‍ക്കുള്ള വിസ പൂര്‍ണമായും നിര്‍ത്തുന്നതിന്‍െറ സാധ്യതകള്‍ തേടിയിരുന്നു. 
തുടര്‍ന്നാണ് ഇപ്പോള്‍ എമിഗ്രേഷന്‍ വകുപ്പിന്‍െറ വിലക്ക് എത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.