കുവൈത്ത് സിറ്റി: കുവൈത്ത് ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ പുതുതായി രൂപപ്പെട്ട അസ്വാരസ്യങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും വേഗത്തില്‍ പരിഹാരം കണ്ടത്തൊന്‍ ശ്രമിക്കുമെന്ന് കുവൈത്തിലെ അമേരിക്കന്‍ അംബാസഡര്‍ ഡഗ്ളസ് സില്ലിമന്‍. ഇറാനുമായി ആണവ കരാറിലത്തെിയത് ജി.സി.സി രാഷ്ട്രങ്ങള്‍ സംശയത്തോടെ കാണേണ്ട കാര്യമില്ളെന്നും കുവൈത്തില്‍ ഒരു വര്‍ഷം തികച്ചതിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. മേഖലയിലെ എല്ലാ രാജ്യങ്ങളും അമേരിക്കയുടെ സുഹൃദ് രാജ്യങ്ങളാണ്. വര്‍ഷങ്ങളായി ഈ രാജ്യങ്ങളിലെ നിപുണരായ ഭരണാധികാരികള്‍ യു.എസുമായി കാത്തുസൂക്ഷിക്കുന്ന സൗഹൃദവും സ്നേഹവും ഇന്നും മുറിയാതെ നിലനില്‍ക്കുന്നതില്‍ അഭിമാനമുണ്ട്. തങ്ങളുമായി അടുത്ത ബന്ധമുള്ള രാജ്യങ്ങള്‍ നിസ്സാരകാര്യങ്ങളുടെ പേരില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നതും നയതന്ത്രബന്ധം വേര്‍പ്പെടുത്തുന്നതും വേദനയുണ്ടാക്കുന്ന കാര്യമാണ്.
മുന്‍ കാലങ്ങളിലേതിനേക്കാള്‍ രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഐക്യവും സൗഹൃദവും ആവശ്യപ്പെടുന്ന പുതിയ സാഹചര്യത്തില്‍ സമവായത്തിലൂടെ പരിഹരിക്കാന്‍ പറ്റുന്ന പ്രശ്നങ്ങളില്‍ പരസ്പരം പഴിചാരുന്നത് മേഖലയെ ദുര്‍ബലപ്പെടുത്തും.
അമേരിക്കയും കുവൈത്തും തമ്മിലുള്ള സൗഹൃദത്തിന് ചരിത്രത്തോളം പഴക്കമുണ്ട്. ഇറാഖിന്‍െറ അധിനിവേശത്തോടെ ഇരുരാജ്യങ്ങള്‍ക്കിടയിലെയും ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കപ്പെട്ടു. 1912ല്‍ അമേരിക്കയില്‍നിന്ന് ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങി മെഡിക്കല്‍ മേഖലയില്‍നിന്നുള്ള ഉന്നത സംഘം കുവൈത്തില്‍ വരികയും രാജ്യത്തെ ആദ്യത്തെ അമേരിക്കന്‍ ആശുപത്രി സ്ഥാപിക്കുകയും ചെയ്തു.
അതുമുതല്‍ ആതുര, ചികിത്സാരംഗങ്ങളില്‍ ഇരുരാജ്യങ്ങളും പരസ്പര സഹകരണം തുടരുകയാണ്. ഇതുകൂടാതെ വിദ്യാഭ്യാസ മേഖലകളില്‍ രൂപപ്പെട്ട പരസ്പര സഹകരണം ആയിരക്കണക്കിന് കുവൈത്തി യുവാക്കളെ ഉന്നത പഠനത്തിനായി അമേരിക്കയിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കുന്ന കാര്യം അദ്ദേഹം എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.