പൊലീസ് ഉദ്യോഗസ്ഥർ പരിശോധനയിൽ
കുവൈത്ത് സിറ്റി: രാജ്യത്ത് കര്‍ശന പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം ജാബിർ അൽ അഹമ്മദ് സിറ്റിയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷ, ട്രാഫിക് പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ നിർദേശ പ്രകാരമായിരുന്നു പരിശോധന.
പരിശോധനയില്‍ 1,638 ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തി. വിവിധ നിയമ ലംഘനങ്ങൾക്ക് 22 പേരെ അറസ്റ്റ് ചെയ്തു. റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച മൂന്നു പേരെയും പിടികൂടി. ഇവരെ ജുവനൈൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് കൈമാറി.
നിയമങ്ങൾ ലംഘിച്ച വാഹനങ്ങളും പിടിച്ചെടുത്തു. നിയമലംഘകരെ പിടികൂടുന്നതിനായി മാസങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പരിശോധന നടന്നുവരികയാണ്.
പൊതു സുരക്ഷ വർധിപ്പിക്കൽ, നിയമ പാലനം ഉറപ്പാക്കൽ എന്നിവയാണ് പരിശോധനയുടെ ലക്ഷ്യം. താമസ-തൊഴിൽ നിയമ ലംഘകരെ പിടികൂടുന്ന മുറക്ക് നാടുകടത്തുന്നതടക്കമുള്ള നടപടികളും സ്വീകരിച്ചുവരുന്നുണ്ട്.
പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹും ഉന്നത ഉദ്യോഗസ്ഥരും പലയിടത്തും നേരിട്ട് പരിശോധനക്കെത്തിയിരുന്നു.
പൊതു സുരക്ഷ, ട്രാഫിക്, ഓപറേഷൻസ്, സ്വകാര്യ സുരക്ഷ, വനിത പൊലീസ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പരിശോനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.