1348 പേർക്ക്​ കൂടി കോവിഡ്​; 4522 പേർക്ക്​ രോഗമുക്​തി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ വെള്ളിയാഴ്​ച 1348 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. 4522 പേർ രോഗമുക്​തി നേടി. രണ്ടുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 2527 ആയി. 22,593 പേർക്ക്​ കൂടിയാണ്​ പരിശോധന നടത്തിയത്​. രോഗസ്ഥിരീകരണ നിരക്ക്​ കുറഞ്ഞ്​ ആറ്​ ശതമാനമായി. 344 പേർ കോവിഡ്​ വാർഡുകളിലും 89 പേർ തീവ്ര പരിചരണ വിഭാഗത്തിലും ചികിത്സയിലാണ്​. സൗദി (20861), ബഹ്​റൈൻ (43,462), ഖത്തർ (6280), യു.എ.ഇ (56,874), ഒമാൻ (18,169) എന്നിങ്ങനെയാണ്​ മറ്റു ഗൾഫ്​ രാജ്യങ്ങളിലെ ആക്​ടീവ്​ കോവിഡ്​ കേസുകൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.