ഇറാഖി അതിർത്തി സേനാ സംഘം കുവൈത്ത് ഉദ്യോഗസ്ഥർകൊപ്പം

കുവൈത്തും ഇറാഖും അതിർത്തി സഹകരണം ശക്തിപ്പെടുത്തുന്നു

കുവൈത്ത് സിറ്റി: ഇറാഖി അതിർത്തി സേനാ കമാൻഡർ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അബ്ദുൽ വഹാബ് അൽ സയീദിയുടെ നേതൃത്വത്തിൽ ഇറാഖിൽ നിന്നുള്ള സുരക്ഷാ സംഘം കുവൈത്തിലെത്തി. സംഘത്തെ കുവൈത്ത് അതിർത്തി സുരക്ഷാ, തീരസംരക്ഷണ വിഭാഗം മേധാവി മേജർ ജനറൽ മിജ്ബിൽ ഫഹദ് ബിൻ ഷാഖ് സ്വീകരിച്ചു.

അതിർത്തി സുരക്ഷാ സഹകരണവും സംയുക്ത ശ്രമങ്ങളും ഇരുപക്ഷവും അവലോകനം ചെയ്തു. ഏകോപനവും കൈമാറ്റ വൈദഗ്ധ്യവും ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ച ചെയ്തു.

സുരക്ഷയിലും അതിർത്തി സംബന്ധിയായ മേഖലകളിലും സംയുക്ത ഏകോപനം വർധിപ്പിക്കുന്നതിനുള്ള സഹകരണ രേഖയിൽ സന്ദർശനത്തിനിടെ ഒപ്പുവെച്ചു.

Tags:    
News Summary - Kuwait and Iraq Strengthen Joint Border Cooperation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.