Posted On
date_range Updated On
date_range കുവൈത്ത് തീരത്ത് 5,000 കണ്ടൽചെടികൾ നട്ടുപിടിപ്പിക്കും
കുവൈത്ത് സിറ്റി: കുവൈത്ത് തീരത്ത് 5,000 കണ്ടൽച്ചെടികൾ കൂടി നട്ടുപിടിപ്പിക്കാൻ സന്നദ്ധ സംഘം ഒരുങ്ങുന്നു. ‘വി പ്ലാന്റ് ഇറ്റ് ആൻഡ് പ്രൊട്ടക്റ്റ് ഇറ്റ്’ എന്ന സംഘമാണ് തുടർച്ചയായ രണ്ടാം സീസണിലും പദ്ധതി നടപ്പാക്കുന്നത്. ആദ്യ സീസണിൽ 5,000 കണ്ടൽച്ചെടികൾ നട്ടുപിടിപ്പിച്ചതായി ടീം ലീഡർ മുനിഫ് സലീം അൽ ദവി അറിയിച്ചു.
സമുദ്രജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കാനും ജൈവവൈവിധ്യം വർധിപ്പിക്കാനും കണ്ടൽച്ചെടികൾ സഹായിക്കും. പുതിയ സീസണിലേക്കായി വിദേശത്തുനിന്ന് വിത്തുകൾ എത്തിച്ചതായും അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണത്തിന് സർക്കാർ ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും യുവാക്കളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.