മനാമ: യൂത്ത് ഇന്ത്യ ബഹ്റൈൻ ലോക തൊഴിലാളി ദിനാഘോഷം മാളൂ'സ്, മറാസീൽ മൊബൈൽസ്, അൽ ഹിലാൽ ഹോസ്പിറ്റൽ, മാധ്യമം മീ ഫ്രണ്ട് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ചു. മേയ് ദിനത്തിൽ അസ്കറിലെ മേപ് റെന്റൽ കമ്പനിയുടെ ലേബർ ക്യാമ്പിൽ സംഘടിപ്പിച്ച മേയ് ഫെസ്റ്റിൽ ഇരുന്നൂറോളം തൊഴിലാളികൾ പങ്കെടുത്തു. സാമൂഹിക പ്രവർത്തകനും കിംസ് മെഡിക്കൽ സെന്ററിലെ ഇന്റേനൽ മെഡിസിൻ സ്പെഷലിസ്റ്റുമായ ഡോ. അനൂപ് അബ്ദുല്ല തൊഴിലാളികളുമായി സംവദിച്ചു. വേനൽക്കാലത്ത് തൊഴിലിടങ്ങളിൽ ഒരുക്കേണ്ട മുൻകരുതലുകൾ, വേനൽക്കാലത്ത് പാലിക്കേണ്ട ഭക്ഷണക്രമം, ജീവിതശൈലി രോഗങ്ങളും മുൻകരുതലുകളും തുടങ്ങിയ വിഷയങ്ങളിൽ തൊഴിലാളികളുടെ അന്വേഷണങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
ശേഷം പ്രശസ്ത ആക്ടിവിസ്റ്റ് സകരിയ കുന്നച്ചംവീട്ടിൽ ‘ലഹരിയോട് നോ പറയാം’ എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്തി.
ഫുട്ബാൾ ഷൂട്ടൗട്ട്, ക്രിക്കറ്റ് ബോൾ ഹീറ്റിങ്, ബാസ്കറ്റ് ബാൾ, പഞ്ചഗുസ്തി, നടത്ത മത്സരം, ചാട്ടം എന്നിങ്ങനെ വ്യത്യസ്തമായ കായിക മത്സരങ്ങളിൽ തൊഴിലാളികൾ ആവേശത്തോടെ പങ്കെടുത്തു. തുടർന്ന് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. തൊഴിലാളികൾക്കു നവ്യാനുഭവമായി മാറിയ മേയ് ഫെസ്റ്റ് കൂടുതൽ വിപുലമായി വരും വർഷങ്ങളിലും സംഘടിപ്പിക്കുമെന്ന് യൂത്ത് ഇന്ത്യ പ്രസിഡന്റ് അജ്മൽ ശറഫുദ്ദീൻ അറിയിച്ചു. പരിപാടിയിൽ മേയ് ഫെസ്റ്റ് കൺവീനർ അൽതാഫ്, അസിസ്റ്റന്റ് കൺവീനർ റഹീസ് സി.പി, ജനറൽ സെക്രട്ടറി ജുനൈദ്, വൈസ് പ്രസിഡന്റ് സിറാജ് ഹൈദ്രോസ്, യൂനുസ് സലിം, ജൈസൽ കായണ്ണ, സാജിർ ഇരിക്കൂർ, സിറാജ് വെണ്ണാറോടി (കലാ- കായികം), അബ്ദുൽ അഹദ് (വളണ്ടിയർ ക്യാപ്റ്റൻ), അംഗങ്ങളായ മിൻഹാജ്, നൂർ, സഫീർ, ഫൈസൽ, ബദറു, റാഷിക്, സവാദ്, ഫർസി, അൻസാർ, ബാസിം, ഷൗക്കത്ത്, അൻസീർ, ഇജാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.