Posted On
date_range Updated On
date_range യൂത്ത് കപ്പ് സീസൺ 2 - കിക്കോഫ് ഇന്ന്
മനാമ: യൂത്ത് ഇന്ത്യ ബഹ്റൈൻ ഫുട്ബാൾ ക്ലബ് സംഘടിപ്പിക്കുന്ന യൂത്ത് കപ്പ് സീസൺ 2 ടൂർണമെന്റിന് ഇന്ന് തുടക്കം കുറിക്കും. ഏപ്രിൽ 10 മുതൽ 24 വരെ നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ കേരള ഫുട്ബാൾ അസോസിയേഷനു കീഴിൽ രജിസ്റ്റർ ചെയ്ത പ്രമുഖ 27 ടീമുകൾ പങ്കെടുക്കും.
ബഹ്റൈനിലെ കായിക പ്രേമികൾക്ക് ടൂർണമെന്റ് മികച്ച അനുഭവം സമ്മാനിക്കുമെന്നും കളികൾകൊണ്ട് കലാവിരുന്ന് സൃഷ്ടിക്കാൻ കളിക്കാർക്ക് കഴിയുമെന്നും കമ്മിറ്റി അംഗങ്ങൾ അറിയിച്ചു. വ്യാഴം രാത്രി ഒമ്പതിന് ആരംഭിക്കുന്ന കളികൾ വീക്ഷിക്കാൻ എല്ലാ കായിക പ്രേമികളെയും സലഹിയയിലുള്ള എ.സി മിലാൻ ഗ്രൗണ്ടിലേക്ക് ആദരപൂർവം ക്ഷണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.