നിയാർക്ക് ബഹ്റൈൻ ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണ പരിപാടി
നിയാർക്ക് ബഹ്റൈൻ ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
മനാമ: നിയാർക്ക് ബഹ്റൈൻ ചാപ്റ്റർ ലേഡീസ് വിങ് കാൻസർ കെയർ ഗ്രൂപ്പ്ന്റേയും അൽ ഹിലാൽ ഹെൽത്ത് കെയറിന്റേയും സഹകരണത്തോടെ ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സൽമാബാദിലെ അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററിലെ ഡോ. ജാസ്മിൻ ബ്രെസ്റ്റ് കാൻസർ സംബന്ധിച്ചുള്ള ക്ലാസ് എടുക്കുകയും പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
ക്യാമ്പിൽ പങ്കെടുത്ത വനിതകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ബ്ലഡ് പ്രെഷർ, ബ്ലഡ് ഷുഗർ, ടോട്ടൽ കൊളസ്ട്രോൾ, കിഡ്നി സ്ക്രീനിംഗ് (ക്രിയാറ്റിൻ), ലിവർ സ്ക്രീനിംഗ് (എസ്. ജി. പി. ടി), യൂറിക് ആസിഡ് എന്നീ ടെസ്റ്റുകളും അൽഹിലാൽ ഹെൽത്ത് കെയർ സൗജന്യമായി ഒരുക്കിയിരുന്നു. നിയാർക്ക് ബഹ്റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വനിതാ വിഭാഗം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, കാൻസർ കെയർ ഗ്രൂപ്പ് ഭാരവാഹികൾ എന്നിവർ ചേർന്ന് അൽ ഹിലാൽ ഹെൽത്ത് കെയർന് ഉപഹാരം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.