Posted On
date_range Updated On
date_range നാട്ടിലേക്കുള്ള യാത്ര ടിക്കറ്റ് നൽകി കെ.പി.എ
മനാമ: തുടർ ചികിത്സാർത്ഥം നാട്ടിലേക്ക് മടങ്ങുന്ന കൊല്ലം സ്വദേശിനിക്ക് കൊല്ലം പ്രവാസി അസോസിയേഷൻ യാത്ര ടിക്കറ്റ് നൽകി സഹായിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി തുച്ഛമായ വേദനത്തിൽ ജോലി ചെയ്തു വരുകയായിരുന്നു ഇവർ.
രോഗം മൂലം സൽമാനിയ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ കൂടുതൽ പരിശോധനകൾ ആവശ്യമുണ്ടെന്നും ഡോക്ടർമാരുടെ നിർദേശപ്രകാരം നാട്ടിലേക്ക് മടങ്ങുന്നതാണ് ഉചിതമെന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ ചാരിറ്റി വിങ്ങിന്റെയും വനിതാ വിഭാഗമായ പ്രവാസിശ്രീയുടെയും നേതൃത്വത്തിൽ സന്ദർശനം നടത്തി നാട്ടിലേ ക്ക് എത്രയും വേഗം എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യാത്ര ടിക്കറ്റ് കൈമാറുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.