മനാമ: ബഹ്റൈനിൽ ആദ്യമായി മൊബൈൽ ആപ് വഴി സിം കാർഡ് വാങ്ങാനുള്ള പദ്ധതിയുമായി എസ്.ടി.സി ബഹ്റൈൻ. ഓർഡർ ചെയ്ത് രണ്ട് മണിക്കൂറിനകം സിം കാർഡ് ഉപഭോക്താവിന്റെ അരികിലെത്തുന്ന സംവിധാനമാണിത്. ഔട്ട്ലെറ്റുകൾ സന്ദർശിക്കുകയോ ക്യൂ നിൽക്കുകയോ വേണ്ട.
മൊബൈൽ ആപ് വഴി സിം കാർഡ് ബുക്ക് ചെയ്യുന്നവർക്ക് സ്വർണനാണയം സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. My stc BH എന്ന മൊബൈൽ ആപ് വഴി ഏതെങ്കിലും എസ്.ടി.സി സിം ഓർഡർ ചെയ്യുന്നവരിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 12 ഭാഗ്യശാലികൾക്കാണ് സ്വർണനാണയം സമ്മാനം. ഒരു മാസം നാലു പേർക്ക് ലഭിക്കുക. കൂടാതെ മെഗാ സമ്മാനമായി ഇന്ത്യയിലേക്ക് വൺവേ വിമാന ടിക്കറ്റും ലഭിക്കും. സമ്മാന പദ്ധതി മൂന്നു മാസം നീണ്ടുനിൽക്കും.
ടിക്ടോക് പ്രേമികളെ ആവേശത്തിലാക്കുന്ന വമ്പൻ ഓഫറും ലഭ്യമാണ്. 7.5 ദീനാറിന്റെ പ്രതിമാസ പ്രീപെയ്ഡ് ടിക്ടോക് പ്ലാനിൽ പരിധിയില്ലാത്ത ടിക്ടോക് വാഗ്ദാനം ചെയ്യുന്നു. കൂടാതെ 24 ജി.ബി ഡേറ്റയും എസ്.ടി.സിയിൽനിന്ന് എസ്.ടി.സിയിലേക്ക് പരിധിയില്ലാത്ത കോളുമാണ് ഈ പ്ലാനിലെ മറ്റ് സവിശേഷത. ഇതര നെറ്റ്വർക്കുകളിലേക്ക് 200 മിനിറ്റ് കോളും ലഭിക്കും. 8.5 ദീനാറിന്റെ പ്രതിമാസ പ്രീപെയ്ഡ് ഇന്റർനാഷനൽ പ്ലാൻ തെരഞ്ഞെടുത്താൽ ഇന്ത്യയിലേക്ക് 600 മിനിറ്റ് ഇന്റർനാഷനൽ കോൾ ലഭിക്കും. ഇതിന് പുറമെ, 160 ലോക്കൽ മിനിറ്റും 12 ജി.ബി ഡേറ്റയും ലഭിക്കും.
കൂടാതെ, My stc BH ആപ് വഴി ഏറ്റവും പുതിയ പോസ്റ്റ് പെയ്ഡ് ഡിവൈസുകൾ പ്ലാനോടുകൂടിയും അല്ലാതെയും വാങ്ങാനുള്ള അവസരവുമുണ്ട്. പുതിയ സിം ഓഫറുകളും ആപ് വഴി അറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.