വൈ​ഭ​വ് ദ​ത്ത്  

സൗ​ദി ഗ​വ​ൺ​മെ​ന്റി​ന്റെ പ​രി​പാ​ടി​യി​ൽ ക്ഷ​ണി​താ​വാ​യി വൈ​ഭ​വ് ദ​ത്ത്

മ​നാ​മ: ഓ​ൾ സ്റ്റൈ​ൽ ഡാ​ൻ​സ് മ​ത്സ​ര​ത്തി​ൽ ഗ​ൾ​ഫ് ചാ​മ്പ്യ​നാ​യ വൈ​ഭ​വ് ദ​ത്തി​ന് സൗ​ദി ടൂ​റി​സം വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കാ​ൻ പോ​കു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് പ്ര​ത്യേ​ക ക്ഷ​ണം. ഇ​രു​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രു​ന്ന​വ​ർ​ക്ക് തു​ട​ർ​പ​രി​ശീ​ല​ക​നാ​യാ​ണ് വൈ​ഭ​വ് ദ​ത്തി​നെ സൗ​ദി​യി​ൽ ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് മു​ഖ്യാ​തി​ഥി​യാ​യി ക്ഷ​ണി​ച്ച​ത്.

ഓ​ൾ​സ്റ്റ​യി​ൽ ഡാ​ൻ​സ് മ​ത്സ​ര​ത്തി​ൽ ലോ​ക​രാ​ജ്യ​ങ്ങ​ളി​ലെ പ്ര​ധാ​നി​ക​ളാ​യ അ​മേ​രി​ക്ക, റ​ഷ്യ, ചൈ​ന, ജ​ർ​മ​ൻ, ആ​ഫ്രി​ക്ക, താ​യ്‌​ല​ൻ​ഡ്, ഫി​ലി​പ്പീ​ൻ​സ്, മൊ​റോ​ക്കോ, സൗ​ദി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ​ക്കൊ​പ്പം അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ത്തി​ൽ വൈ​ഭ​വ്ദ​ത്ത് പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. നി​ല​വി​ൽ ഹി​പ് ഹോ​പ് ഓ​ൾ​സ്റ്റൈ​ൽ ഡാ​ൻ​സ് ഗ​ൾ​ഫ് ചാ​മ്പ്യ​നാ​ണ് വൈ​ഭ​വ്. ആ​റു​മാ​സം മു​മ്പാ​ണ് ബം​ഗ​ളൂ​രി​ൽ ലോ​ക​രാ​ജ്യ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ വൈ​ഭ​വ്ദ​ത്തി​ന് ര​ണ്ടാം​സ്ഥാ​നം ല​ഭി​ച്ച​ത്.

ഓ​റ ആ​ർ​ട്സി​ന്റെ ഡ​യ​റ​ക്ട​റും ഹി​പ്പ് ഹോ​പ്പ് ഡാ​ൻ​സ് മാ​സ്റ്റ​റു​മാ​ണ് വൈ​ഭ​വ്ദ​ത്ത്. എ​ട്ടു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഫി​ലി​പ്പീ​ൻ​സ്, ആ​ഫ്രി​ക്ക, അ​മേ​രി​ക്ക, ഇ​ന്ത്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും ഹി​പ് ഹോ​പ് ഡാ​ൻ​സ് പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വൈ​ഭ​വ് ദ​ത്തി​ന് പ​ല​രാ​ജ്യ​ങ്ങ​ളി​ലാ​യി ഹി​പ് ഹോ​പ് ഡാ​ൻ​സി​ൽ നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളു​മു​ണ്ട്. ബ​ഹ്‌​റൈ​നി​ൽ എ​സ്.​ടി.​സി ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്റെ​യും മ​റ്റു വി​വി​ധ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യും വൈ​ഭ​വ് ദ​ത്ത് ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ സു​പ​രി​ചി​ത​നാ​ണ്. സ്റ്റേ​ജ് ഷോ ​സം​വി​ധാ​യ​ക​നും സം​ഘാ​ട​ക​നു​മാ​യ മ​നോ​ജ്‌ മ​യ്യ​ന്നൂ​രി​ന്റെ​യും സ്മി​ത​യു​ടെ​യും മ​ക​നാ​യ വൈ​ഭ​വ്ദ​ത്ത് ജ​നി​ച്ച​തും വ​ള​ർ​ന്ന​തും ബ​ഹ്‌​റൈ​നി​ൽ ത​ന്നെ​യാ​ണ്. ജ്യേ​ഷ്ഠ​ൻ വൈ​ഷ്ണ​വ് ദ​ത്ത് ഡാ​ൻ​സ​റും പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ അ​റി​യ​പ്പെ​ടു​ന്ന​പ്പെ​ടു​ന്ന​യാ​ളു​മാ​ണ്.

Tags:    
News Summary - Vaibhav Dutt invited to Saudi government event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.