'അനുരാഗം മീട്ടും ഗന്ധർവ്വൻ ' സംഗീത സ്മരണാഞ്ജലിയിൽ പങ്കെടുത്തവർ
മനാമ: ഭാവഗായകൻ ജയചന്ദ്രൻ ഫാൻസ് ഇന്റർനാഷണൽ ബഹ്റൈനും കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷനുമായി സഹകരിച്ച് നടത്തിയ- 'അനുരാഗം മീട്ടും ഗന്ധർവൻ’ സംഗീത സ്മരണാഞ്ജലി ശ്രദ്ധേയമായി. കെ.എസ്.സി.എ വൈസ് പ്രസിഡന്റ് യു.കെ. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. കെ.എസ്.സി.എ ജനറൽ സെക്രട്ടറി ഡോ. ബിന്ദു നായർ ഉദ്ഘാടനം ചെയ്തു.
ജയചന്ദ്രൻ ഫാൻസ് ഇന്റർനാഷണൽ ബഹ്റൈൻ പ്രസിഡന്റ് ഹരിപ്പാട് സുധീഷ്, സെക്രട്ടറി സുനിൽ മേനോൻ, കെ.എസ്.സി.എ എന്റർടെയ്ൻമെന്റ് സെക്രട്ടറി മനോജ് നമ്പ്യാർ എന്നിവർ സ്മരണാഞ്ജലി അർപ്പിച്ചു. തുടർന്ന് ബഹ്റൈനിലെ 18 ഗായകരുടെ ഗാനാഞ്ജലി അർപ്പിച്ചു.
എൻ.എസ്. പ്രിയംവദയുടെ അവതരണം പരിപാടിയുടെ മാറ്റു കൂട്ടി. ഗായകർക്കെല്ലാം ചടങ്ങിൽ പ്രത്യേകം മെമെന്റോ നൽകി ആദരിച്ചു. ഐസക് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.