സ്ത്രീ ശാക്തീകരണം: ആരോഗ്യ മന്ത്രാലയത്തിന് ജി.സി.സി തലത്തില്‍ അംഗീകാരം

മനാമ: സ്ത്രീ ശാക്തീകരണത്തില്‍ ബഹ്​റൈൻ ആരോഗ്യ മന്ത്രാലയം ജി.സി.സി തലത്തില്‍ ഒന്നാം സ്ഥാനം നേടി. നാടിന്​ അഭിമാനകരമായ നേട്ടമാണിതെന്ന്​ ആരോഗ്യമന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് വ്യക്തമാക്കി. സ്ത്രീ ശാക്തീകരണത്തിനും അവരുടെ പുരോഗതിക്കും പ്രിന്‍സസ് ശൈഖ സബീക്ക ബിന്‍ത് ഇബ്രാഹിം ആല്‍ഖലീഫയുടെ രക്ഷാധികാരത്തില്‍ പ്രവര്‍ത്തിക്കുന്ന വനിത സുപ്രീം കൗണ്‍സിലി​​െൻറ പ്രവര്‍ത്തനങ്ങള്‍ സഹായകമായിട്ടുണ്ട്​. അവസര സമത്വ സമിതി ചെയര്‍പേഴ്‌സണും ആരോഗ്യ മന്ത്രാലയത്തിലെ റിസോഴ്‌സസ് ആൻറ്​ സര്‍വീസസ് കാര്യ അസി. അണ്ടര്‍ സെക്രട്ടറിയുമായ ഫാത്തിമ അബ്​ദുല്‍ വാഹിദ് അല്‍അഹ്മദിന്​ മന്ത്രി ഇൗ വേളയിൽ നന്ദി അറിയിച്ചു. 

അബൂദബിയില്‍ നടന്ന അഞ്ചാമത് ജി.സി.സി തല ഇ^ഗവൺമ​െൻറ്​-ഹ്യൂമണ്‍ റിസോഴ്‌സസ് സമ്മേളനത്തില്‍ അവാര്‍ഡ് ഏറ്റുവാങ്ങി. അവാര്‍ഡ് മന്ത്രാലയത്തിന് വേണ്ടി ഏറ്റുവാങ്ങാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഫാത്തിമ അബ്​ദുല്‍ വാഹിദ് പറഞ്ഞു. ലിംഗ ഭേദമില്ലാതെ, കഴിവ് നോക്കിയാണ് തൊഴില്‍ നല്‍കേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 


 

Tags:    
News Summary - women empowerment-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.