പാ​ക്ട് സം​ഘ​ടി​പ്പി​ച്ച വി​ന്റ​ർ ‘സ​ർ​പ്രൈ​സ്’ പ​രി​പാ​ടി​യി​ൽ​നി​ന്ന്

പാക്ട് വിന്റർ ‘സർപ്രൈസ്’ സംഘടിപ്പിച്ചു

മ​നാ​മ: പാ​ല​ക്കാ​ട് ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ തി​യേ​റ്റ​ർ (പാ​ക്ട്) 20ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ചു​കൊ​ണ്ട് സം​ഘ​ടി​പ്പി​ച്ച വി​ന്റ​ർ സ​ർ​പ്രൈ​സ് ശ്ര​ദ്ധേ​യ​മാ​യി. ഒ​രു വ​ർ​ഷം നീ​ളു​ന്ന വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കാ​ണ് പാ​ക്ട് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്. സാ​ഖി​റി​ൽ വെ​ച്ച് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് അ​ശോ​ക് കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

Pact Winter ‘Surprise’ organizedജ​ന​റ​ൽ സെ​ക്ര​ട്ട​റി ശി​വ​ദാ​സ് നാ​യ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു. പാ​ക്ട് ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ജ്യോ​തി മേ​നോ​ൻ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. 20 വ​ർ​ഷ​ങ്ങ​ൾ എ​ന്ന​ത് ഒ​രു പ്ര​വാ​സ സം​ഘ​ട​ന​യു​ടെ ച​രി​ത്ര​ത്തി​ൽ ഒ​രു നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്ന്‌ ജ്യോ​തി മേ​നോ​ൻ പ​റ​ഞ്ഞു. ഈ ​ര​ണ്ട് പ​തി​റ്റാ​ണ്ടു കാ​ല​വും സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലും ക​ലാ സാ​ഹി​ത്യ പ​രി​സ​ര​ത്തും പാ​ക്ടി​ന് നി​ല​യു​റ​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാ​ജാ​സ് പ്രൊ​ഡ​ക്ഷ​നെ പ്ര​തി​നി​ധാ​നം​െ​ച​യ്ത് രാ​മ​ദാ​സ് നാ​യ​ർ, അ​നി​ൽ കു​മാ​ർ, ജ​ഗ​ദീ​ഷ്, സു​രേ​ഷ്, പാ​ക്ട് ലേ​ഡീ​സ് വി​ങ് പ്ര​സി​ഡ​ന്റ് സ​ജി​ത സ​തീ​ഷ്, സെ​ക്ര​ട്ട​റി ഉ​ഷാ സു​രേ​ഷ്, ര​മ്യ ഗോ​പ്കു​മാ​ർ, ധ​ന്യ രാ​ഹു​ൽ, സ​ൽ​മാ​നു​ൽ ഫാ​രി​സ്, രാ​മ​നു​ണ്ണി കൊ​ടൂ​ർ, ബാ​ബു കൃ​ഷ്ണ​ൻ, സ​തീ​ഷ് ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ.​ടി. ര​മേ​ഷ്, ദീ​പ​ക് വി​ജ​ൻ, ഇ.​വി. വി​നോ​ദ്, സു​ധീ​ർ, അ​ശോ​ക​ൻ മ​ണ്ണി​ൽ, ജോ​ഷി, മ​ണി​ക​ണ്ഠ​ൻ, ബാ​ലു എ​ന്നി​വ​ർ വി​ന്റ​ർ സ​ർ​പ്രൈ​സി​ന് നേ​തൃ​ത്വം ന​ൽ​കി. അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി ര​വി മാ​രാ​ത്ത്‌ ച​ട​ങ്ങി​ന് ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Pact Winter ‘Surprise’ organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.