സിറാജ് ഹാജി തൽഹ (ചെയർമാൻ), നസ്വീഫ് അൽ ഹസനി
(ജനറൽ കൺവീനർ), നൗഷാദ് മുട്ടുന്തല (ഫിനാൻസ് കൺവീനർ)
മനാമ: റമദാൻ വിശുദ്ധിയുടെ മാസം ശീർഷകത്തിൽ നടക്കുന്ന ഐ.സി.എഫ് റമദാൻ കാമ്പയിൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ഉമ്മുൽ ഹസം റീജ്യൻ സംഘാടക സമിതിക്ക് രൂപം നൽകി.
ഭാരവാഹികളായി സിറാജ് ഹാജി തൽഹ (ചെയർമാൻ), സിദ്ദീഖ് മാസ്, മജീദ്, കബീർ വലിയകത്ത് (വൈസ് ചെയർമാൻ), നസ്വീഫ് അൽ ഹസനി (ജനറൽ കൺവീനർ), മുസ്തഫ പൊന്നാനി, അസ്കർ താനൂർ, അസീസ് പൊട്ടച്ചിറ (ജോയന്റ് കൺവീനർ), നൗഷാദ് മുട്ടുന്തല (ഫിനാൻസ് കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.
കാമ്പയിനിന്റെ ഭാഗമായി സമൂഹ നോമ്പുതുറ, സ്നേഹ സംഗമം, സാന്ത്വനം, സേവനം, ഖത്മുൽ ഖുർആൻ, ബദർ അനുസ്മരണം, തൗബ മജ്ലിസ്, ഈദ് സംഗമം എന്നിവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.