മ​ല​ബാ​ർ അ​ടു​ക്ക​ള ‘ഒ​രു നേ​ര​ത്തെ ആ​ഹാ​രം’ പ​ദ്ധ​തി​യി​ൽ​നി​ന്ന്

‘ഒ​രു നേ​ര​ത്തെ ആ​ഹാ​രം’ -മ​ല​ബാ​ർ അ​ടു​ക്ക​ള പ​ദ്ധ​തി ആ​രം​ഭി​ച്ചു

മ​നാ​മ: ഒ​രു നേ​ര​ത്തെ ആ​ഹാ​രം പോ​ലും ല​ഭി​ക്കാ​തെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി മ​ല​ബാ​ർ അ​ടു​ക്ക​ള​യു​ടെ ‘ഒ​രു നേ​ര​ത്തെ ആ​ഹാ​രം’ പ​ദ്ധ​തി ആ​രം​ഭി​ച്ചു. “ഭൂ​മി​യി​ലെ ആ​രും വി​ശ​പ്പോ​ടെ ഉ​റ​ങ്ങ​രു​ത്” എ​ന്ന മ​ഹ​ത്താ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കേ​ര​ള​ത്തി​ലു​ട​നീ​ള​വും, ഡ​ൽ​ഹി ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ലെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലും, ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലും ഉ​ള്ള വി​വി​ധ ചാ​പ്റ്റ​റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഓ​രോ ചാ​പ്റ്റ​റി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് ഭ​ക്ഷ​ണ​കി​റ്റു​ക​ൾ ത​യാ​റാ​ക്കി പാ​വ​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്തി നേ​രി​ട്ടെ​ത്തി​യാ​ണ് വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റി​വ് കേ​ന്ദ്ര​ങ്ങ​ൾ, മാ​ന​സി​കാ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ൾ, വൃ​ദ്ധ​സ​ദ​ന​ങ്ങ​ൾ, സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ, തെ​രു​വോ​ര​ങ്ങ​ൾ, ചി​ൽ​ഡ്ര​ൻ​സ് ഹോ​മു​ക​ൾ തു​ട​ങ്ങി​യ ആ​വ​ശ്യ​ക​ത കൂ​ടു​ത​ലു​ള്ള മേ​ഖ​ല​ക​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ദാ​ർ അ​ൽ ഷി​ഫ മെ​ഡി​ക്ക​ൽ സെ​ന്റ​ർ, എം.​എം.​എ​സ്.​ഇ ഫ്രൂ​ട്സ് ആ​ൻ​ഡ് വെ​ജി​റ്റ​ബി​ൾ​സ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​ഭാ​ത ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു. പ​ട്ടി​ണി​ക്കെ​തി​രാ​യ മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്റെ​യും ക​രു​ണ​യു​ടെ​യും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ന്റെ​യും ഭാ​ഗ​മാ​യാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് മ​ല​ബാ​ർ അ​ടു​ക്ക​ള ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ​ലി ച​ക്കോ​ത്ത് അ​റി​യി​ച്ചു.

മു​ൻ​കാ​ല​ങ്ങ​ളി​ലും സ​മാ​ന​മാ​യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ല​ബാ​ർ അ​ടു​ക്ക​ള ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​തി​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ് ഈ ​പ​ദ്ധ​തി എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ആ​ണ് ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ന്ന​ത്. മ​ല​ബാ​ർ അ​ടു​ക്ക​ള ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ അം​ഗ​ങ്ങ​ളാ​യ സു​ബി​നാ​സ്, സു​മ ദി​നേ​ശ്, ഷ​മ്രു മ​ഷൂ​ദ്, അ​ഞ്ജ​ലി അ​ഭി​ലാ​ഷ്, മു​ബീ​ൻ, മു​ഹ്സി​ൻ, റി​സ്‌​വാ​ൻ ജി​ഷി, ഷൈ​ജാ​സ്, ദി​നേ​ശ്, അ​ഭി​ലാ​ഷ്, അ​ർ​ജു​ൻ, അ​ശ്വി​ൻ, അ​ലി മു​ഹ​മ്മ​ദ്‌, അ​ബ്ദു​ൽ ഗ​ഫൂ​ർ, മ​ഷൂ​ദ്, റ​ഷീ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - ‘One Meal at a Time’ - Malabar Kitchen Scheme launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.