മ​ട​ങ്ങു​ന്ന ചെ​ക്കു​ക​ൾ​ക്ക് ഇ​നി കോ​ട​തി ക​യ​റേ​ണ്ട; ബ​ഹ്‌​റൈ​നി​ൽ പു​തി​യ ഡി​ജി​റ്റ​ൽ സേ​വ​നം ഇ​ന്നു​മു​ത​ൽ

മ​നാ​മ: ബ​ഹ്‌​റൈ​നി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ മ​ട​ങ്ങു​ന്ന ചെ​ക്കു​ക​ൾ വ​ഴി തു​ക ഈ​ടാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സ​ർ​ക്കാ​ർ ല​ഘൂ​ക​രി​ച്ചു. കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്യാ​തെ ത​ന്നെ, ചെ​ക്ക് ഒ​രു എ​ക്‌​സി​ക്യൂ​ട്ടി​വ് രേ​ഖ​യാ​യി പ​രി​ഗ​ണി​ച്ച് തു​ക ഈ​ടാ​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന പു​തി​യ സം​വി​ധാ​നം ഇ​ന്നു മു​ത​ൽ നി​ല​വി​ൽ വ​രു​മെ​ന്ന് നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഇ-​ഗ​വ​ൺ​മെ​ന്റ് അ​തോ​റി​റ്റി​യു​മാ​യി (ഐ.​ജി.​എ) സ​ഹ​ക​രി​ച്ച് ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ പോ​ർ​ട്ട​ൽ വ​ഴി​യാ​ണ് ഈ ​സേ​വ​നം ല​ഭ്യ​മാ​കു​ക. വാ​ണി​ജ്യ നി​യ​മ​ത്തി​ലെ ഭേ​ദ​ഗ​തി അ​നു​സ​രി​ച്ച്, മ​ട​ങ്ങി​യ ചെ​ക്കു​ക​ൾ ഇ​നി നേ​രി​ട്ട് ന​ട​പ്പാ​ക്കാ​വു​ന്ന ഔ​ദ്യോ​ഗി​ക രേ​ഖ​യാ​യി പ​രി​ഗ​ണി​ക്കും. ഇ​തി​നാ​യി കോ​ട​തി പ്ര​ത്യേ​കം കേ​സ് ന​ട​ത്തേ​ണ്ട​തി​ല്ല. ചെ​ക്ക് തു​ക​യു​ടെ 2 ശ​ത​മാ​നം എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ഫീ​സാ​യി ന​ൽ​ക​ണം. ഇ​ത് പ​ര​മാ​വ​ധി 1,000 ബ​ഹ്‌​റൈ​നി ദീ​നാ​ർ വ​രെ​യാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​മ്പോ​ൾ ത​ന്നെ ഈ ​തു​ക ഓ​ൺ​ലൈ​നാ​യി ഒ​ടു​ക്ക​ണം.

ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ

ചെ​ക്ക് തു​ക ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡ്രോ​യ​ർ​ക്ക് (ചെ​ക്ക് ന​ൽ​കി​യ ആ​ൾ​ക്ക്) ന​ൽ​കി​യ നോ​ട്ടീ​സ്-​അ​ക്കൗ​ണ്ടി​ൽ പ​ണ​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ബാ​ങ്ക് സ്റ്റേ​റ്റ്‌​മെ​ന്റ്.

ചെ​ക്കി​ന്റെ ഇ​രു​വ​ശ​ങ്ങ​ളു​ടേ​യും വ്യ​ക്ത​മാ​യ പ​ക​ർ​പ്പ്-​പ​വ​ർ ഓ​ഫ് അ​റ്റോ​ർ​ണി (ആ​വ​ശ്യ​മെ​ങ്കി​ൽ മാ​ത്രം).

ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ കൃ​ത്യ​മാ​യി സ​മ​ർ​പ്പി​ച്ചി​ല്ലെ​ങ്കി​ൽ അ​പേ​ക്ഷ നി​ര​സി​ക്ക​പ്പെ​ടും. ഇ​ത്ത​ര​ത്തി​ൽ നി​ര​സി​ക്ക​പ്പെ​ടു​ന്ന അ​പേ​ക്ഷ​ക​ളു​ടെ ഫീ​സ് തി​രി​കെ ല​ഭി​ക്കു​ന്ന​ത​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​വാ​ണി​ജ്യ-​സി​വി​ൽ ഇ​ട​പാ​ടു​ക​ളി​ൽ ചെ​ക്കു​ക​ൾ​ക്കു​ള്ള വി​ശ്വാ​സ്യ​ത വ​ർ​ധി​പ്പി​ക്കാ​നും ക​ട​ക്കാ​രു​ടെ സാ​മ്പ​ത്തി​ക അ​വ​കാ​ശ​ങ്ങ​ൾ വേ​ഗ​ത്തി​ൽ സം​ര​ക്ഷി​ക്കാ​നും ഈ ​നീ​ക്കം സ​ഹാ​യി​ക്കും. ചെ​ക്ക് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ മ​ന്ത്രാ​ല​യം ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags:    
News Summary - No more going to court for bounced checks; new digital service in Bahrain starts today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.