ഫൈനൽ പോരിന് പത്തുപേർ; ആബിദ റഫീഖ്,ആൻസി ജോഷി, ഫാത്തിമ ഫിറോസ്, സന്തോഷ്, സിജി ബിനു, ജംസീന നംഷിത്, ജസീറ നജീബ്, ലുബിന ഷഫീഖ്, സലീന റാഫി, സുലേഖ
ആരാകും ബഹ്റൈനിലെ ബിരിയാണി ദം സ്റ്റാർ? വരുന്നു ദം ദം ബിരിയാണി ഗ്രാൻഡ് ഫിനാലേ
മനാമ: ബഹ്റൈനിലെ ഏറ്റവും വലിയ ബിരിയാണി പാചകമത്സരമായ 'ലുലു ദം ദം ബിരിയാണി കോണ്ടസ്റ്റിന്റെ' ഗ്രാൻഡ് ഫിനാലെ മെയ് 29-ന് നടക്കും. ഗൾഫ് മാധ്യമവും മീ ഫ്രണ്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ മെഗാ ഇവന്റ്, സിഞ്ച് ഗലേറിയ മാളിലുള്ള ലുലു ഹൈപ്പർമാർക്കറ്റിൽ വെച്ചാണ് നടക്കുക.
പാചകതാരങ്ങളായ രാജ് കലേഷും ആബിദ റഷീദും വിധികർത്താക്കളായെത്തുന്ന ഫിനാലെയിലേക്ക്, സെമിയിൽ മാറ്റുരച്ച 30 പേരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പത്ത് പേരാണ് യോഗ്യത നേടിയിരിക്കുന്നത്. ലൈവായാണ് ഫൈനലിൽ മത്സരാർഥികൾ ബിരിയാണി പാകം ചെയ്യുക. ജയികളെ കാത്തിരിക്കുന്നത് ഗോൾഡ് കോയിൻ ഉൾപ്പെടെ 1000 ഡോളറിന് മുകളിൽ വിലമതിക്കുന്ന സമ്മാനങ്ങളാണ്. ബിരിയാണി മത്സരത്തോടൊപ്പം സംഗീതവും ഫാമിലി ഗെയിമുകളും ഉൾപ്പെടുത്തി മികച്ചൊരു ആഘോഷമാണ് അന്നേദിവസം ഒരുക്കിയിരിക്കുന്നത്. ഫൈനലിലേക്ക് യോഗ്യത നേടിയവർ: ആബിദ റഫീഖ്, ആൻസി ജോഷി, ഫാത്തിമ ഫഹ്മിദ് ഫിറോസ്, കെ.എൻ സന്തോഷ്, സിജി ബിനു, ജംസീന നംഷിത്, ജസീറ നജീബ്, ലുബിന ഷഫീഖ്, സലീന റാഫി, സുലേഖ ഷൗക്കത്തലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.