സയ്യിദ് സ്ഹർ അൽ ബുഖാരി, അഷ്റഫ് രാമത്ത്, നൗഷാദ് ഹാജി കണ്ണൂർ
മനാമ: തിരുവസന്തം-1500 എന്ന ശീർഷകത്തിൽ ഒരു വർഷം നീളുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി ഐ.സി.എഫ് മനാമ റീജ്യൻ സ്വാഗതസംഘം രൂപവത്കരിച്ചു. മൗലിദ് മജ്ലിസുകൾ, മദ്ഹു റസൂല്‍ സമ്മേളനം, മദ്റസ വിദ്യാർഥികളുടെ കലാപരിപാടികൾ, ഡെയിലി ക്വിസ്, മീലാദ് ഫെസ്റ്റ്, സ്നേഹസന്ദേശം മൊബൈൽ മൗലീദ്, മിഡ്നെറ്റ് ബ്ലൂം, ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവ നടക്കും. സെപ്റ്റംബര്‍ അഞ്ചിന് മനാമ കെ.എം.സി.സി ഹാളിൽ നടക്കുന്ന മദ്ഹു റസൂല്‍ സമ്മേളനത്തില്‍ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി മുഖ്യാതിഥിയാകും.
സ്വാഗതസംഘം ഭാരവാഹികളായി അബൂബക്കർ ലത്തീഫി, ഷമീർ പന്നൂർ, ശംസുദ്ദീൻ പൂക്കയിൽ, അബ്ദുൽ റഹീം സഖാഫി രക്ഷധികാരികളായും സയ്യിദ് അസ്ഹർ അൽ അസ്ഹരി അൽ ബുഖാരി (ചെയര്മാന്) കാസിം വയനാട്, ഹുസൈൻ സഖാഫി, അബ്ദുറഹ്മാൻ ഹാജി കാസർകോട് വൈസ് ചെയർമാന്മാരായും അഷറഫ് രാമത്ത് (ജനറൽ കൺവീനർ), നൗഷാദ് കണ്ണൂർ (ഫിനാൻസ് കൺവീനർ), ശംസുദ്ദീൻ മാമ്പ, അബ്ദു റഹ്മാൻ ഫാദിൽ, ഫിറോസ് മാഹി, അബ്ദുൽ സലാം പെരുവയൽ, അബ്ദുൽ അസീസ് ചെറുമ്പ, ഷഫീഖ് പൂക്കയിൽ ജോയിൻ കൺവീനർമാരായും തെരഞ്ഞെടുത്തു. മെംബർമാരായി റഷീദ് കൊളത്തൂർ, അബ്ദുറഹ്മാൻ പി.ടി, മുഹമ്മദ് അലി മാട്ടൂൽ, ഹബീബ് പട്ടുവം, റഷിദ് പുന്നാട്, ബഷീർ ഷൊർണൂർ, കരീം തിരൂർ, ജസീൽ, നൗഫൽ പട്ടുവം, അഷ്റഫ് വടകര, മുനീർ തലശ്ശേരി എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.