കാലാവസ്ഥ മാറ്റത്തിനെതിരായ പ്രവർത്തനങ്ങൾ: ആഗോള സമ്മേളനത്തിൽ മന്ത്രി മിർസ പ​െങ്കടുത്തു

മനാമ: കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഓസ്ട്രിയയിലെ വിയന്നയിൽ നടക്കുന്ന ലോക ഊർജ്ജ ഉച്ചകോടിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ ബഹ്​റൈൻ ജലം,വൈദ്യുതി വകുപ്പ്​ മന്ത്രി ഡോ.അബ്​ദുൽഹുസയിൻ മിർസ പ​െങ്കടുത്തു. വിയന്നയിലെ ഹോഫ്​ബർഗ്​  കൊട്ടാരത്തിലാണ്​ സമ്മേളനം നടക്കുന്നത്​. ഒാസ്​ട്രിയൻ പ്രസിഡൻറ്​ അലക്​സാണ്ടർ വാൻ ദാർബെലൻ, യു.എൻ സെക്രട്ടറി ജനറൽ അ​േൻറാണിയോ ഗുറ്റെറസ്​ ,ഒാസ്​ട്രിയൻ പ്രധാനമന്ത്രി, ഡെൻമാർക്​ പ്രധാനമന്ത്രി എന്നിവരും ചടങ്ങുകളിൽ പ​െങ്കടുത്തു. 

കാലാവസ്ഥ മാറ്റത്തിനെ ചെറുക്കുന്നതിനും ശുദ്ധവും പരിസ്ഥിതി സൗഹൃദവുമായ ഊർജ്ജം പ്രോത്സാഹിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള സുസ്ഥിര വികസന പ്രവർത്തനങ്ങളെ ബഹ്​റൈൻ പിന്തുണക്കുന്നതായും നടപ്പിൽ വരുത്താൻ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. ന്യയോർക്കിൽ ഇത്​ സംബന്​ധിച്ച്​ ജൂ​ൈലയിൽ നടക്കുന്ന ഉന്നതതല രാഷ്​ട്രീയ ​ഫോറത്തിൽ ബഹ്​റൈൻ പ​െങ്കടുക്കാനും റിപ്പോർട്ട്​ അവതരിപ്പിക്കാനും തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്​. ലോകവ്യാപകമായി നടക്കുന്ന കാലാവസ്ഥ മാറ്റവുമായി ബന്​ധപ്പെട്ടുള്ള പാരിസ്ഥിതി പ്രവർത്തനങ്ങളിലും യു.എൻ പ്രവർത്തനങ്ങളിലും ഒാസ്​ട്രിയ ശക്തമായ പങ്കാളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:    
News Summary - Weather change-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.