മനാമ വാട്ടർപാർക്കി​െൻറ നിർമ്മാണം പരിശോധിച്ചു

മനാമ: മനാമ വാട്ടർപാർക്കി​​​െൻറ ആദ്യഘട്ട നിർമ്മാണ പ്രവർത്തനം ഇൗ വർഷം പൂർത്തിയാകും. മുൻസിപ്പാലിറ്റി, നിർമ്മാണ, നഗരാസൂത്രണ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി നോ.നബീൽ അബ്​ദുൽ ഫാതെഹ്​ പദ്ധതി സ്ഥലം സന്ദർശിച്ച​േശഷം അറിയിച്ചതാണ്​ ഇക്കാര്യം. 
പദ്ധതിയുടെ ആദ്യ ഘട്ടത്തി​​​െൻറ പുരോഗതി അദ്ദേഹം പരിശോധിച്ചു. കാപ്പിറ്റൽ ട്രസ്​റ്റി ഡയറക്​ടർ ഷവ്​ഖിയ ഹുമയ്​ദൻ, മുഹറഖ്​ മുൻസിപ്പാലിറ്റി ഡയറക്​ടർ ജനറൽ ഇബ്രാഹീം അൽ ജൗവ്​ദർ, മന്ത്രാലയത്തിലെ ഒൗദ്യോഗിക വ്യക്തികൾ എന്നിവർ സന്ദർശക സംഘത്തിൽ ഉൾ​െപ്പട്ടിരുന്നു. പദ്ധതി നിശ്​ചിതസമയത്തിനകം പൂർത്തിയാക്കാൻ ബന്​ധപ്പെട്ട​വരോട്​ നിർദേശിച്ച അദ്ദേഹം മനാമയിൽ പാർക്കി​​​െൻറ പുനർനിർമാണത്തി​​​െൻറ പ്രാധാന്യം എടുത്തുപറഞ്ഞു.

Tags:    
News Summary - water park-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.