വെള്ളക്കെട്ട്: ബഹ്റൈനിൽ ഗതാഗത നിയന്ത്രണം

മനാമ: കനത്ത മഴ കാരണം രാജ്യത്തെ റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി അധികൃതർ. ശൈഖ് ഖലീഫ ബിൻ സൽമാൻ സ്ട്രീറ്റ് റൗണ്ട് എബൗട്ട് ടണൽ 6-14, ബുരി ടണൽ, അൽ-ഖത്തേ സ്ട്രീറ്റ് ടണൽ, ശൈഖ് സൽമാൻ സ്ട്രീറ്റ്, ഇസാ ടൗൺ ഗേറ്റ് ടണൽ, എൽ.എസ്.എ ടൗൺ ഗേറ്റ് ടണൽ എന്നിവിടങ്ങളിലെല്ലാം മഴവെള്ളം കെട്ടിക്കിടക്കുകയാണ്. അധികൃതർ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പരിശ്രമത്തിലാണ്. ട്രാഫിക് പൊലീസിന്റെ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

ഡ്രൈവ് ചെയ്യുമ്പോൾ ഫോൺ വേണ്ട

റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതിനാൽ ഡ്രൈവിങ്ങിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി. ഡ്രൈവ് ചെയ്യുന്ന സമയത്ത് ഫോൺ ഉപയോഗിക്കരുത്, വേഗത കുറച്ച് വാഹനങ്ങൾ ഓടിക്കുക, മറ്റു വാഹനങ്ങളുമായി സുരക്ഷാ ദൂരം പുലർത്തുക, ലെയ്ൻ ട്രാഫിക് കർശനമായി പാലിക്കുക എന്നീ കാര്യങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഓർമപ്പെടുത്തുന്നു.

കാറ്റ് ശക്തം; കടലിൽ പോകരുത്

ശക്തമായ കാറ്റ് പ്രതീക്ഷിക്കുന്നതിനാൽ കടലിൽ പോകരുതെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. കടലിൽ കുളിക്കുന്നതും മത്സ്യബന്ധനവും വിലക്കിയിട്ടുണ്ട്.

സഹായത്തിന് വിളിക്കാം

പ്രധാന റോഡുകളിൽ കനത്ത മ​ഴ മൂലം സഹായം വേണ്ടിവന്നാൽ 17545544 നമ്പറിൽ വിളിക്കാം. ഇടറോഡുകളിലാണെങ്കിൽ 80008188 നമ്പറിലും വൈദ്യുതി തകരാർ സംബന്ധമായ പ്രശ്നങ്ങൾക്ക് 17515555 എമർജൻസി നമ്പറിലും വിളിക്കാം.

Tags:    
News Summary - Water Dam: Traffic Control in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.