മനാമ: കുടിവെള്ളം വൃത്തിഹീനമായി വിതരണം ചെയ്യുന്നതിനെതിരെ ‘ബഹ്റൈൻ ഹ്യൂമൻ റൈറ്റ്സ് വാച്ച് സൊസൈറ്റി’ (ബി.എച്ച്.ആർ.ഡബ്ല്യു.എസ്) രംഗത്ത്. തീർത്തും വൃത്തിഹീനമായ രീതിയിലും സാഹചര്യത്തിലും വെള്ളം വിതരണം ചെയ്യുന്നതിെൻറ വീഡിയോ ലഭിച്ചതോടെയാണ് സംഘടന ഇൗ വിഷയത്തിൽ ഇടപെട്ടത്.
സമൂഹത്തിലെ വൃത്തിഹീനമായ പ്രവൃത്തികൾക്കെതിരെ സംഘടന ആഗസ്റ്റിൽ ഒരു കാമ്പയിൽ നടത്തിയിരുന്നു. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കാര്യമായി ഇൗ രംഗത്തുള്ളതെന്നും ഇവരിൽ ചിലർ 50 ശതമാനം സ്വീറ്റ് വാട്ടറും 50 ശതമാനം ടാപ്പ് വെള്ളവും കലർത്തി വിൽപന നടത്തുകയാണെന്നും സംഘടന സെക്രട്ടറി ജനറൽ ഫൈസൽ ഫുലാദ് പ്രാദേശിക പത്രത്തോട് പറഞ്ഞു. വെള്ളം വിതരണം ചെയ്യുന്ന ടാങ്കറുകളുടെ ഉൾവശവും വൃത്തിഹീനമായ അവസ്ഥയിലാണെന്ന് ലഭിച്ച ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്.
വിയർത്തൊലിച്ച നിലയിലാണ് ആളുകൾ ഇത് കൈകാര്യം ചെയ്യുന്നത്. കാനുകളിലേക്ക് വെള്ളം പകരുന്ന ട്യൂബുകൾക്കും വൃത്തിയില്ല. ഇൗ വെള്ളം ഉപയോഗിച്ച് െഎസ് ഉണ്ടാക്കുേമ്പാൾ മഞ്ഞം നിറം വരുന്നതായി പരാതിയുണ്ട്. ശുദ്ധജലമാണെങ്കിൽ ക്രിസ്റ്റൽ പോലുള്ള െഎസാണ് ലഭിക്കേണ്ടത്.
ഇങ്ങനെ വെള്ളം വിൽപന നടത്തുന്ന 300ഒാളം ടാങ്കറുകൾ രാജ്യത്തുണ്ട്. കാര്യമായി തൊഴിലാളികൾക്കിടയിലും താഴ്ന്ന വരുമാനമുള്ളവർക്കിടയിലുമാണ് ഇവർ വിൽപന നടത്തുന്നത്. ഇതിൽ ആരോഗ്യ ഇൻസ്പെക്ടർമാരുടെ മതിയായ പരിശോധന നടക്കുന്നില്ല. വെള്ളവിതരണക്കാർക്ക് കൃത്യമായ ലൈസൻസ് ഉണ്ടോ എന്ന കാര്യം പോലും വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ചീഞ്ഞ പച്ചക്കറിയും പഴവർഗങ്ങളും ശേഖരിച്ച് വിൽക്കുന്ന സംഘങ്ങളുടെ പ്രവൃത്തിക്കെതിരെയും സംഘടന നേരത്തെ രംഗത്തുവന്നിരുന്നു.
ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ബി.എച്ച്.ആർ.ഡബ്ല്യു.എസിനെ അറിയിക്കാവുന്നതാണ്. ഇതിനായി 36633882, 36455424 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.