മനാമ: കേരളത്തിൽ ആരംഭിച്ച തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ (എസ്.ഐ.ആർ) പ്രവാസികളെ ബോധവത്കരിക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനുമായി ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ജാഗ്രതകാമ്പയിൻ ആചരിക്കും. നവംബർ, ഡിസംബർ മാസങ്ങളിലായി നടക്കുന്ന കാമ്പയിന്റെ ഭാഗമായി വിവിധ പരിപാരികൾ ആവിഷ്കരിച്ചു. കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിൽ നിർണായക പങ്കുവഹിക്കുന്ന പ്രവാസികൾ ജനാധിപത്യപ്രകിയയിൽ നിന്ന് പുറംതള്ളപ്പെടരുത്.
നിലവിലെ നടപടിക്രമമനുസരിച്ച് വോട്ടർപട്ടികയിൽ മുമ്പ് ഇടംനേടിയവർക്ക് ഓൺലൈനായി രേഖകൾ അപ് ലോഡ് ചെയ്യാൻ സാധിക്കുമെങ്കിലും ബൂത്ത് ലെവൽ ഓഫിസർ അവരുടെ വീട്ടിൽ നേരിട്ട് പരിശോധിച്ച് അവിടത്തെ താമസക്കാരനാണെന്ന് കുടുംബങ്ങൾ ഉറപ്പുവരുത്തുന്നതോടെ മാത്രമേ വോട്ടവകാശം ഉറപ്പിക്കാനാവൂ. കാമ്പയിനിന്റെ ഭാഗമായി ഇൻഫർമേഷൻ ഡ്രൈവ്, ജാഗ്രതാ സംഗമങ്ങൾ, കാൾ ചെയ്ൻ സിസ്റ്റം, ഹെൽപ്പ് ഡെസ്ക് എന്നിവ വിവിധ ഘടകങ്ങളിലായി സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.