ഇന്ത്യ ഇൻ ബഹ്റൈൻ ഫെസ്റ്റിവലിൽ വി.ഒ.ടി ബഹ്റൈൻ
ഫോറം ഒരുക്കിയ സ്റ്റാൾ
മനാമ: ഇന്ത്യ-ബഹ്റൈൻ നയതന്ത്ര ബന്ധങ്ങളുടെ 55ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസി, ബഹ്റൈൻ സംഘടിപ്പിച്ച ‘ഇന്ത്യ ഇൻ ബഹ്റൈൻ ഫെസ്റ്റിവൽ’ എന്ന പരിപാടിയിൽ വോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം ശ്രദ്ധേയമായ സാന്നിധ്യം രേഖപ്പെടുത്തി.
ഫെബ്രുവരി 6ന് വൈകീട്ട് ലുലു ദാന മാൾ ഔട്ട്ഡോർ ഏരിയയിൽ നടന്ന ഫെസ്റ്റിവലിൽ വി.ഒ.ടിയുടെ പ്രത്യേക സ്റ്റാൾ ഒരുക്കിയിരുന്നു. ബഹ്റൈനിലെ തിരുവനന്തപുരം പ്രവാസികളുടെ സാമൂഹിക-സാംസ്കാരിക സംഘടനയായ വി.ഒ.ടി, ഇന്ത്യയുടെ സമ്പന്നമായ പൈതൃകവും അനന്തപുരിയുടെ തനിമയും ഒരുമിച്ച് പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന വേദിയാക്കി ഈ അവസരം മാറ്റുകയായിരുന്നു.
നാടൻ വിഭവങ്ങൾ സൗജന്യമായി വിതരണം ചെയ്തതിലൂടെ നിരവധി സന്ദർശകരുടെ പ്രശംസയും ശ്രദ്ധയും സംഘടന നേടി. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫെസ്റ്റിവലിൽ, വി.ഒ.ടി ജോയന്റ് സെക്രട്ടറി പ്രദീപ് മാധവന്റെ നേതൃത്വത്തിൽ അംഗങ്ങൾ അവതരിപ്പിച്ച തെയ്യം, കാണികളിൽ ആവേശം സൃഷ്ടിക്കുകയും കുമാരി, ജാനു പ്രശോഭ് എന്നിവരുടെ പ്രകടനം ഫെസ്റ്റിവലിലെ അവിസ്മരണീയമായ മുഹൂർത്തങ്ങളിൽ ഒന്നായി മാറുകയും ചെയ്തു. ഇത്തരത്തിലുള്ള പരിപാടികൾ പ്രവാസി സമൂഹത്തിനിടയിൽ സൗഹൃദവും സാമൂഹിക ബന്ധങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സഹായകരമാണെന്ന് വി.ഒ.ടി പ്രസിഡന്റ് സിബി കെ. തോമസും സെക്രട്ടറി വിനീഷ് എസും എക്സിക്യൂട്ടിവ് കമ്മിറ്റിയെ പ്രതിനിധാനം ചെയ്ത് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.