ഡോ. ​സി​താ​ര ശ്രീ​ധ​ര​ൻ കു​ടും​ബ​ത്തോ​ടൊ​പ്പം

ആ​തു​ര സേ​വ​ന​ത്തി​നി​ട​യി​ലും ക​ല​യി​ൽ കൈ​യൊ​പ്പ് ചാ​ർ​ത്തി ഡോ. ​സി​താ​ര ശ്രീ​ധ​ര​ൻ

മ​നാ​മ: ആ​തു​ര സേ​വ​ന​ത്തി​നി​ട​യി​ലും ബ​ഹ്റൈ​നി​ലെ ക​ലാ​രം​ഗ​ത്ത് കൈ​യൊ​പ്പ് ചാ​ർ​ത്തി ശ്ര​ദ്ധേ​യ​യാ​വു​ക​യാ​ണ് ഡോ. ​സി​താ​ര ശ്രീ​ധ​ര​ൻ. ബ​ഹ്റൈ​ൻ അ​ൽ​ഹി​ലാ​ൽ ആ​ശു​പ​ത്രി​യി​ലെ സ്കി​ൻ സ്പെ​ഷ​ലി​സ്റ്റാ​ണ് കോ​ഴി​ക്കോ​ട് ബാ​ലു​ശ്ശേ​രി സ്വ​ദേ​ശി​നി​യാ​യ ഡോ. ​സി​താ​ര. നൃ​ത്തം, നാ​ട​കം, പെ​യി​ന്റി​ങ് തു​ട​ങ്ങി​യ വ്യ​ത്യ​സ്ത ക​ലാ​രൂ​പ​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ക്കാ​ൻ സി​താ​ര​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ന​ട​ത്തി​യ കേ​ര​ളോ​ത്സ​വ​ത്തി​ൽ പെ​ൻ​സി​ൽ ഡ്രോ​യി​ങ്, സി​നി​മാ​റ്റി​ക് ഡാ​ൻ​സ് എ​ന്നി​വ​യി​ൽ ഒ​ന്നാം സ്ഥാ​ന​വും പെ​യി​ന്റി​ങ്, പോ​സ്റ്റ​ർ മേ​ക്കി​ങ്, ഇം​ഗ്ലീ​ഷ് പ്ര​സം​ഗം എ​ന്നി​വ​യി​ൽ എ ​ഗ്രേ​ഡും സി​താ​ര ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. ബ​ഹ്റൈ​നി​ലെ ഏ​താ​നും ന​ർ​ത്ത​കി​മാ​ർ ചേ​ർ​ന്ന് തു​ട​ങ്ങി​യ ‘നൂ​പു​ര’ ഡാ​ൻ​സ് ഗ്രൂ​പ്പി​ലും സി​താ​ര സ​ജീ​വ​മാ​ണ്.

വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്റെ മ​തി​ലു​ക​ൾ എ​ന്ന നോ​വ​ൽ ആ​സ്പ​ദ​മാ​ക്കി ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ അ​നീ​ഷ് നി​ർ​മ​ല​ൻ സം​വി​ധാ​നം ചെ​യ്ത് അ​വ​ത​രി​പ്പി​ച്ച നാ​ട​ക​ത്തി​ൽ നാ​രാ​യ​ണി​യെ​ന്ന നാ​യി​ക ക​ഥാ​പാ​ത്ര​മാ​യി സി​താ​ര അ​ഭി​ന​യി​ച്ച​ത് ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. കൂ​ടാ​തെ മ​റ്റു മൂ​ന്ന് നാ​ട​ക​ങ്ങ​ളി​ലും സി​താ​ര പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് പ്രോ​വി​ഡ​ൻ​സ് ഗേ​ൾ​സ് സ്കൂ​ളി​ൽ​നി​ന്ന് എ​സ്.​എ​സ്.​എ​ൽ.​സി​യും തൃ​ശൂ​ർ സെ​ന്റ് മേ​രീ​സ് കോ​ള​ജി​ൽ​നി​ന്ന് പ്രീ​ഡി​ഗ്രി​യും പാ​സാ​യ സി​താ​ര കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്നാ​ണ് എം.​ബി.​ബി.​എ​സ് ക​ര​സ്ഥ​മാ​ക്കി​യ​ത്. തി​രു​വ​ന​ന്ത​പു​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് ഡെ​ർ​മി​റ്റോ​ള​ജി​യി​ൽ പി.​ജി​യും നേ​ടി.

സ്കൂ​ൾ-​കോ​ള​ജ് പ​ഠ​ന​കാ​ല​ത്ത് വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ വാ​രി​ക്കൂ​ട്ടി. ര​ണ്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ മു​ത​ൽ നൃ​ത്തം അ​വ​ത​രി​പ്പി​ച്ചു​തു​ട​ങ്ങി​യ സി​താ​ര എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ ഭാ​ര്യ ക​ലാ​മ​ണ്ഡ​ലം സ​ര​സ്വ​തി​യു​ടെ ശി​ക്ഷ​ണ​ത്തി​ന് കീ​ഴി​ലാ​ണ് ശാ​സ്ത്രീ​യ നൃ​ത്തം അ​ഭ്യ​സി​ച്ച​ത്. കൊ​ല്ലൂ​ർ മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ലാ​യി​രു​ന്നു അ​ര​ങ്ങേ​റ്റം. സം​സ്ഥാ​ന സ്കൂ​ൾ പ്ര​വൃ​ത്തി​പ​രി​ച​യ മേ​ള​യി​ൽ ഫാ​ബ്രി​ക് പെ​യി​ന്റി​ങ്ങി​ൽ സി​താ​ര ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ങ്ങ​ളി​ൽ പ​ല പ്രാ​വ​ശ്യം സി​താ​ര ഉ​ൾ​പ്പെ​ട്ട ടീ​മി​ന് ഗ്രൂ​പ് ഡാ​ൻ​സി​ൽ സ​മ്മാ​ന​ങ്ങ​ൾ കി​ട്ടി​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല ബി ​സോ​ൺ ക​ലോ​ത്സ​വ​ത്തി​ലും ഇ​ന്റ​ർ​സോ​ൺ ക​ലോ​ത്സ​വ​ത്തി​ലും പ്ര​ശ​സ്ത നാ​ട​ക സം​വി​ധാ​യ​ക​ൻ മ​ഞ്ജു​ള​ൻ സം​വി​ധാ​നം ചെ​യ്ത ‘ചോ​ര​ണ കൂ​ര’ എ​ന്ന നാ​ട​ക​ത്തി​ലെ അ​ഭി​ന​യ​ത്തി​ലൂ​ടെ മി​ക​ച്ച ന​ടി​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

കോ​ഴി​ക്കോ​ട് ബാ​ലു​ശ്ശേ​രി​യി​ലെ റി​ട്ട. അ​ധ്യാ​പ​ക​ൻ ശ്രീ​ധ​ര​ൻ മാ​സ്റ്റ​റു​ടെ​യും പേ​രാ​മ്പ്ര സി.​കെ.​ജി സ്മാ​ര​ക ഗ​വ. കോ​ള​ജ് അ​ധ്യാ​പി​ക ല​ളി​ത​യു​ടെ​യും മ​ക​ളാ​ണ് സി​താ​ര. ഏ​ഴ് വ​ർ​ഷ​മാ​യി ബ​ഹ്റൈ​നി​ൽ ജോ​ലി ചെ​യ്യു​ന്നു. സി​താ​ര​യു​ടെ ഭ​ർ​ത്താ​വ് ഡോ. ​രൂ​പ് ച​ന്ദ് അ​ൽ ഹി​ലാ​ൽ ആ​ശു​പ​ത്രി​യി​ലെ ന്യൂ​റോ​ള​ജി​സ്റ്റാ​ണ്. മ​ക്ക​ളാ​യ മ​യൂ​ഖ​യും പാ​ർ​വ​ണ​യും ബ​ഹ്റൈ​ൻ ഭാ​വ​ൻ​സ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ പ​ത്തി​ലും ആ​റി​ലും വി​ദ്യാ​ർ​ഥി​ക​ൾ.

ഇ​രു​വ​രും നൃ​ത്തം പ​ഠി​ക്കു​ന്നു​മു​ണ്ട്. ഇ​രു​വ​രു​ടെ​യും നൃ​ത്ത അ​ര​ങ്ങേ​റ്റം ക​ഴി​ഞ്ഞ വ​ർ​ഷം ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ​വെ​ച്ച് ന​ട​ത്തി​യി​രു​ന്നു. മ​ക്ക​ളു​ടെ അ​ര​ങ്ങേ​റ്റ ച​ട​ങ്ങി​നി​ട​യി​ൽ സി​താ​ര ഭ​ര​ത​നാ​ട്യം അ​വ​ത​രി​പ്പി​ച്ച​ത് ഏ​റെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്റെ കീ​ഴി​ലു​ള്ള ടോ​സ് മാ​സ്റ്റ​ർ ക്ല​ബി​ന്റെ എ​ക്സി. മെം​ബ​ർ കൂ​ടി​യാ​യ സി​താ​ര​യു​ടെ പ്ര​ധാ​ന ഹോ​ബി​ക​ൾ വാ​യ​ന​യും എ​ഴു​ത്തും സം​ഗീ​ത​വും ഗാ​ർ​ഡ​നി​ങ്ങു​മാ​ണ്.

Tags:    
News Summary - Dr. Sitara Sridharan signs art even during her medical service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.