ഐ.​സി.​എ​ഫ്. പ്ര​കാ​ശ​തീ​രം ഖു​ർ​ആ​ൻ പ്ര​ഭാ​ഷ​ണ​ത്തി​ന് നാ​ളെ തു​ട​ക്കം

മ​നാ​മ: ഐ.​സി.​എ​ഫ് ബ​ഹ്റൈ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ദ്വി​ദി​ന ഖു​ർ​ആ​ൻ പ്ര​ഭാ​ഷ​ണ​ത്തി​ന് നാ​ളെ (വെ​ള്ളി) രാ​ത്രി എ​ട്ട് മ​ണി​ക്ക് തു​ട​ക്ക​മാ​കും.

വെ​ള​ളി,ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി മു​ഹ​റ​ഖ് സ​യാ​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ ഉ​പാ​ദ്ധ്യ​ക്ഷ​ൻ സ​യ്യി​ദ് അ​ലി ബാ​ഫ​ഖി ത​ങ്ങ​ളു​ടെ പ്രാ​ർ​ത്ഥ​ന​യോ​ടെ ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ കേ​ര​ള​ത്തി​ലെ അ​റി​യ​പ്പെ​ടു​ന്ന പ​ണ്ഡി​ത​നും പ്ര​ഭാ​ഷ​ക​നു​മാ​യ ശാ​ഫി സ​ഖാ​ഫി മു​ണ്ട​മ്പ്ര ഖു​ർ​ആ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ലോ​ക​ത്തെ ഏ​റ്റ​വും ഉ​ത്ത​മ കൃ​തി​യാ​യ ഖു​ർ​ആ​നി​ന്റെ പ്ര​കാ​ശം കൂ​ടു​ത​ൽ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2012 ലാ​ണ് ഐ.​സി.​എ​ഫ് പ്ര​കാ​ശ​തീ​രം പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.

എ​ല്ലാ വ​ർ​ഷ​വും റ​മ​ളാ​ൻ മാ​സ​ത്തി​ന്റെ മു​ന്നോ​ടി​യാ​യി​ട്ടാ​ണ് ഖു​ർ​ആ​ൻ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന​ത്. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി രൂ​പീ​ക​രി​ച്ച സ്വാ​ഗ​ത സം​ഘം ക​മ്മ​റ്റി​ക്ക് കീ​ഴി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ന്നു വ​രു​ന്ന​ത്.

'റ​മ​ളാ​ൻ വി​ശു​ദ്ധി​യു​ടെ മാ​സം ' എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ക്കു​ന്ന റ​മ​ളാ​ൻ ക്യാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഖു​ർ​ആ​ൻ പ​ഠ​ന പാ​രാ​യ​ണ മ​ത്സ​ര​മാ​യ തി​ലാ​വ​യി​ൽ ബ​ഹ്റൈ​നി​ലെ 11 മ​ദ്ര​സ്സ​ക​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ പ​ങ്കെ​ടു​ക്കും .റ​മ​ളാ​ൻ മു​ന്നൊ​രു​ക്കം,, ഖു​ർ​ആ​ൻ പ്ര​ഭാ​ഷ​ണം, ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ, സ​ക്കാ​ത്ത് ഡ്രൈ​വ്, സ്റ്റു​ഡ​ൻ​സ് ഇ​ഫ്താ​ർ, സൗ​ഹൃ​ദ സം​ഗ​മം, റി​ലീ​ഫ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഈ​ദ് സം​ഗ​മം, എ​ന്നി​വ​യ്ക്കൊ​പ്പം റി​ജി​യ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ഹാ​ദി​യ വി​മ​ൻ​സ് അ​ക്കാ​ദ​മി, സ്റ്റു​ഡ​ൻ​സ് കൗ​ൺ​സി​ൽ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​നി​ത​ക​ൾ​ക്കും വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ളും ന​ട​ക്കും.

മു​ഹ​റ​ഖ് സ​യാ​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഖു​ർ​ആ​ൻ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി ശ്ര​വി​ക്കാ​ൻ സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സ്ഥ​ല സൗ​ക​ര്യം ഉ​ണ്ടാ​വു​മെ​ന്നും ബ​ഹ്റൈ​നി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് വാ​ഹ​ന സൗ​ക​ര്യം ല​ഭ്യ​മാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - ICF Prakashatheeram Quran lecture begins today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.