ജി.​എം.​എ​ഫ് 2026ലെ ​ക​ല​ണ്ട​ർ വി​ത​ര​ണോ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന്

ജി.​എം.​എ​ഫ് ബ​ഹ്റൈ​ൻ ക​ല​ണ്ട​ർ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി

മ​നാ​മ: ജി.​എം.​എ​ഫ് 2026ലെ ​ക​ല​ണ്ട​ർ വി​ത​ര​ണോ​ദ്ഘാ​ട​നം മ​നാ​മ​യി​ൽ ചേ​ർ​ന്ന ഭ​ര​ണ സ​മി​തി​യോ​ഗ​ത്തി​ൽ ജി.​സി.​സി പ്ര​സി​ഡ​ന്റ് ബ​ഷീ​ർ അ​മ്പ​ലാ​യി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ജി.​സി.​സി ചെ​യ​ർ​മാ​ൻ റാ​ഫി പാ​ങ്ങോ​ട് ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​സിം പാ​ട​ത്ത കാ​യി​ലി​ന് കൈ​മാ​റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. നി​ല​വി​ൽ വൈ​സ് പ്ര​സി​ഡ​ന്റാ​യി​രു​ന്ന ന​ജീ​ബ് ക​ട​ലാ​യി​യെ പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തേ​ക്കും ജി.​സി.​സി ഭ​ര​ണ​സ​മി​തി അം​ഗ​മാ​യ അ​ല​ക്സ് ബേ​ബി​യെ ബ​ഹ്‌​റൈ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തേ​ക്കു​കൂ​ടി ജി.​എം.​എ​ഫ് ജി.​സി.​സി ക​മ്മി​റ്റി അ​വ​രോ​ധി​ക്കു​ക​യും ചെ​യ്തു.

പു​തി​യ അം​ഗ​ത്വ വി​ത​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ന്നു. ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ 2026ലെ ​ജി.​സി.​സി സം​ഗ​മം ബ​ഹ്റൈ​നി​ൽ​വെ​ച്ച് ന​ട​ക്കു​ന്ന​തി​ന്റെ പ്ര​മേ​യ​വും ച​ട​ങ്ങി​ൽ സ്വാ​ഗ​തം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​സിം പാ​ട​ത്ത കാ​യി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ സ​മീ​ർ പോ​ട്ട​ച്ചോ​ല ന​ന്ദി അ​റി​യി​ച്ചു. അ​ജി​ത് കു​മാ​ർ, സ​ത്യ​ൻ പേ​രാ​മ്പ്ര, ജാ​സിം എ​ന്നി​വ​ർ ച​ട​ങ്ങ് നി​യ​ന്ത്രി​ച്ചു. ജി.​എം.​എ​ഫ് ബ​ഹ്റൈ​ൻ വ​നി​ത വി​ഭാ​ഗം അം​ഗ​ങ്ങ​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - GMF Bahrain launches calendar extension

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.