സൈ​ൻ ബ​ഹ്‌​റൈ​ൻ 2025ലെ ​സാ​മ്പ​ത്തി​ക ഫ​ലം പു​റ​ത്തു​വി​ട്ടു

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ ടെ​ലി​കോം സേ​വ​ന​ദാ​താ​ക്ക​ളാ​യ സൈ​ൻ ബ​ഹ്‌​റൈ​ൻ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സാ​മ്പ​ത്തി​ക ഫ​ല​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ വി​പ​ണി സാ​ഹ​ച​ര്യ​ത്തി​ലും ക​മ്പ​നി ലാ​ഭ​ത്തി​ലും വ​രു​മാ​ന​ത്തി​ലും മി​ക​ച്ച വ​ള​ർ​ച്ച​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 2025ൽ 5.99 ​ദ​ശ​ല​ക്ഷം ദീ​നാ​റാ​ണ് അ​റ്റാ​ദാ​യം. 2024നെ ​അ​പേ​ക്ഷി​ച്ച് 1.1 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​മ്പ​നി​യു​ടെ മൊ​ത്തം വ​രു​മാ​നം 82.41 ദ​ശ​ല​ക്ഷം ദീ​നാ​റി​ലെ​ത്തി. ഇ​ത് മു​ൻ​വ​ർ​ഷ​ത്തെ​ക്കാ​ൾ 6.7 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ്. ഓ​ഹ​രി ഉ​ട​മ​ക​ൾ​ക്ക് ഓ​രോ ഓ​ഹ​രി​ക്കും 9 ഫി​ൽ​സ് വീ​തം ഡി​വി​ഡ​ന്റ് ന​ൽ​കാ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ശി​പാ​ർ​ശ ചെ​യ്തു. ഇ​ത് മൊ​ത്തം പെ​യ്ഡ്-​അ​പ് മൂ​ല​ധ​ന​ത്തി​ന്റെ 9 ശ​ത​മാ​ന​മാ​ണ്.

ഒ​ക്ടോ​ബ​ർ-​ഡി​സം​ബ​ർ കാ​ല​യ​ള​വി​ൽ 21.66 ദ​ശ​ല​ക്ഷം ദീ​നാ​ർ വ​രു​മാ​നം നേ​ടി (9.4 ശ​ത​മാ​നം വ​ർ​ധ​ന). എ​ന്നാ​ൽ, ഇ​ക്കാ​ല​യ​ള​വി​ലെ ലാ​ഭം 1.81 ദ​ശ​ല​ക്ഷം ദീ​നാ​റാ​ണ് (3.7 ശ​ത​മാ​നം കു​റ​വ്). ഒ​രു സാ​ധാ​ര​ണ ടെ​ലി​കോം ക​മ്പ​നി​യി​ൽ​നി​ന്നും ഐ.​സി.​ടി സൊ​ലൂ​ഷ​നു​ക​ൾ ന​ൽ​കു​ന്ന മു​ൻ​നി​ര സ്ഥാ​പ​ന​മാ​യി മാ​റാ​നു​ള്ള ശ്ര​മ​ങ്ങ​ൾ വി​ജ​യി​ച്ച​താ​യി ചെ​യ​ർ​മാ​ൻ ശൈ​ഖ് അ​ഹ്മ​ദ് ബി​ൻ അ​ലി ആ​ൽ ഖ​ലീ​ഫ അ​റി​യി​ച്ചു. ക​മ്പ​നി​യി​ലെ മൊ​ത്തം ജീ​വ​ന​ക്കാ​രു​ടെ 93.33 ശ​ത​മാ​ന​വും സ്വ​ദേ​ശി​ക​ളാ​ണ്. ത​ദ്ദേ​ശീ​യ​രാ​യ പ്ര​തി​ഭ​ക​ളെ വ​ള​ർ​ത്തു​ന്ന​തി​ൽ ക​മ്പ​നി കാ​ട്ടു​ന്ന ശ്ര​ദ്ധ​ക്ക് ജി.​സി.​സി തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്റെ അം​ഗീ​കാ​ര​വും ല​ഭി​ച്ചി​രു​ന്നു.

മൈ​ക്രോ-​ഫി​നാ​ൻ​സ് പ്ലാ​റ്റ്‌​ഫോ​മാ​യ ‘ബീ​ഡെ’, ഇ​ൻ​ഷു​റ​ൻ​സ് സേ​വ​ന​മാ​യ ‘സൈ​ൻ ഇ​ൻ​ഷു​ർ’ എ​ന്നി​വ​യി​ലൂ​ടെ സേ​വ​ന​ങ്ങ​ൾ വൈ​വി​ധ്യ​വ​ത്ക​രി​ച്ചു. ക​മ്പ​നി​യു​ടെ ആ​സ്തി മൂ​ല്യം 147.79 ദ​ശ​ല​ക്ഷം ദീ​നാ​റാ​യി ഉ​യ​ർ​ന്നു. വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ ഡി​ജി​റ്റ​ൽ സാ​മ്പ​ത്തി​ക രം​ഗ​ത്തും നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ലും കൂ​ടു​ത​ൽ നി​ക്ഷേ​പം ന​ട​ത്താ​നാ​ണ് സൈ​ൻ ബ​ഹ്‌​റൈ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags:    
News Summary - Zain Bahrain releases 2025 financial results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.