ടീൻ ഇന്ത്യ ബഹ്റൈന്‍ പുതിയ നേതൃത്വം
മനാമ : ഫ്രന്റ്സ് സോഷ്യൽ അസോസിയേഷന്റെ കൗമാര വിഭാഗമായ ടീൻ ഇന്ത്യ ബഹ്റൈനിനു പുതിയ നേതൃത്വം നിലവിൽവന്നു. 2026 -2027 വർഷത്തിലേക്കുള്ള നേതൃനിരയിലേക്ക് ആൺക്കുട്ടികൾക്കുവേണ്ടി മുഹമ്മദ് നോഷിൻ പ്രസിഡന്റും അവ്വാബ് സുബൈർ സെക്രട്ടറിയുമാണ്. യാസീൻ നിയാസ് സ്പോർട്സ് സെക്രട്ടറി മുഹമ്മദ് റയാൻ ആർട്സ് സെക്രട്ടറി , ഹംദാൻ പബ്ലിക് റിലേഷൻ സെക്രട്ടറിയുമാണ്.
പെൺകുട്ടികളുടെ വിഭാഗത്തിൽ മിന്നത്ത് നൗഫൽ പ്രസിഡന്റും സഫ ഷാഹുൽ ഹമീദ് സെക്രട്ടറിയും ആയിശ നദ് വ സ്പോർട്സ് സെക്രട്ടറിയും ഫിൽസ ഫൈസൽ ആർട്സ് സെക്രട്ടറിയും അഫ്നാൻ ഷൗക്കത്തലി പബ്ലിക്ക് റിലേഷൻ സെക്രട്ടറിയുമാണ്.
തെരഞ്ഞെടുപ്പിനു ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ കേന്ദ്ര സമിതി അംഗം റഷീദ സുബൈർ, വനിതാവിങ് ടീൻ ഇന്ത്യ കൺ വീനർ ലുലു അബ്ദുൽ ഹഖ്, ബുഷ് റ ഹമീദ്, ഷബീഹ ഫൈസൽ മിശാൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.