ബഹ്റൈനിലെത്തിയ വെരി റവ. ഡോ. സാംസൺ എം. ജേക്കബ് അച്ചന് സ്വീകരണം നൽകുന്നു
മനാമ: ബഹ്റൈൻ മാർത്തോമ്മ ഇടവക മിഷനും ബഹ്റൈൻ സെൻ്റ് പോൾസ് മാർത്തോമ്മ ഇ ടവക മിഷനും സംയുക്തമായി കോട്ടയം-കൊച്ചി ഭദ്രാസന വികാ രി ജനറലായി ചുമതലയേറ്റ ശേ ഷം ആദ്യമായി ബഹ്റൈനിൽ എത്തിച്ചേർന്ന വെരി റവ. ഡോ. സാംസൺ എം. ജേക്കബ് അച്ച ന് സ്വീകരണം നൽകി.
മാർത്തോമ്മ ഇടവക മിഷൻ
ബഹ്റൈൻ സെൻ്റർ പ്രസിഡൻ്റും കെ.സി.ഇ.സി പ്രസിഡന്റുമായ റ . അനീഷ് ശാമുവേൽ ജോൺ അധ്യക്ഷതവഹിച്ചു. യോഗത്തി ൽ വെരി റവ. ഡോ. സാംസൺ എം. ജേക്കബ് അച്ചനെ പൊന്നാ ട അണിയിച്ച് ആദരിച്ചു. ബഹ്റൈ ൻ മാർത്തോമ്മ ഇടവക വികാരി റവ. ബിജു ജോൺ ആശംസകൾ അറിയിക്കുകയും റവ. സാമുവേൽ വർഗീസ്, ബെൻസി കെ. സാം, മാ
ത്യു വർഗീസ് എന്നിവർ സന്നിഹി തരായിരുന്നു. പ്രസ്തുത സ്വീകരണ യോഗത്തിൽ സെൻ്റ് പോൾസ് മാ ർത്തോമ്മ ഇടവക മിഷൻ സെക്ര ട്ടറി ഷിബു ചാക്കോ സ്വാഗതവും ബഹ്റൈൻ മാർത്തോമ്മ ഇടവക മിഷൻ സെക്രട്ടറി ബിജു മാത്യു ന ന്ദിയും രേഖപെടുത്തി. ഇരു ഇടവ കയിലെയും ഇടവക മിഷൻ കമ്മി റ്റി അംഗങ്ങൾ, ഇടവക മിഷൻ അം ഗങ്ങൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.