ബ​ഹ്റൈ​ൻ ഖ​ത്ത​ർ ടി20 ​മ​ത്സ​ര​ത്തി​ൽ​നി​ന്ന്

ടി20 ​പ​ര​മ്പ​ര; ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബ​ഹ്‌​റൈ​നെ ത​ക​ർ​ത്ത് ഖ​ത്ത​ർ

മ​നാ​മ: ബ​ഹ്‌​റൈ​നെ​തി​രാ​യ ഒ​ന്നാം ടി20 ​മ​ത്സ​ര​ത്തി​ൽ ഖ​ത്ത​റി​ന് ആ​ധി​കാ​രി​ക ജ​യം. ടോ​സ് നേ​ടി ബാ​റ്റി​ങ് തി​ര​ഞ്ഞെ​ടു​ത്ത ബ​ഹ്‌​റൈ​നെ നി​ശ്ചി​ത 20 ഓ​വ​റി​ൽ 113 റ​ൺ​സി​ൽ ത​ള​ച്ചി​ട്ട ഖ​ത്ത​ർ, 16.4 ഓ​വ​റി​ൽ 3 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം​ക​ണ്ടു. 4 ഓ​വ​റി​ൽ വെ​റും 12 റ​ൺ​സ് മാ​ത്രം വി​ട്ടു​കൊ​ടു​ത്ത് 4 വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യ ഖ​ത്ത​ർ ബൗ​ള​ർ മു​നീ​റാ​ണ് ക​ളി​യി​ലെ താ​രം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ബ​ഹ്‌​റൈ​ന്റെ തു​ട​ക്കം​ത​ന്നെ ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു. പ​വ​ർ​പ്ലേ​യി​ൽ വെ​റും 9 റ​ൺ​സ് എ​ടു​ക്കു​ന്ന​തി​നി​ടെ അ​വ​ർ​ക്ക് 3 വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി. ആ​ദ്യ ഓ​വ​റി​ലെ ര​ണ്ട് വി​ക്ക​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് മു​ൻ​നി​ര വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യ മു​നീ​റാ​ണ് ബ​ഹ്‌​റൈ​ന്റെ ന​ടു​വൊ​ടി​ച്ച​ത്. ആ​സി​ഫ്, പ്ര​ശാ​ന്ത് കു​റു​പ്പ്, ഫ​യാ​സ്, മു​ഹ​മ്മ​ദ് റി​സ്‌​വാ​ൻ എ​ന്നി​വ​രാ​ണ് മു​നീ​റി​ന്റെ ഇ​ര​ക​ളാ​യ​ത്.

ബ​ഹ്‌​റൈ​ൻ നി​ര​യി​ൽ അ​ഹ്‌​മ​ർ (56 പ​ന്തി​ൽ പു​റ​ത്താ​കാ​തെ 68) ന​ട​ത്തി​യ പോ​രാ​ട്ടം മാ​ത്ര​മാ​ണ് ടീ​മി​നെ നൂ​റ് ക​ട​ത്തി​യ​ത്. സൊ​ഹൈ​ൽ, യാ​സ​ർ എ​ന്നി​വ​ർ 15 റ​ൺ​സ് വീ​തം നേ​ടി. ഖ​ത്ത​റി​നാ​യി അ​സിം ര​ണ്ട് വി​ക്ക​റ്റും മി​ർ​സ ബാ​യെ​ഗ് ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഖ​ത്ത​റി​ന് ആ​ദ്യ ഓ​വ​റി​ൽ ത​ന്നെ അ​ലി​യെ (0) ന​ഷ്ട​മാ​യെ​ങ്കി​ലും അ​ർ​ഷാ​ദും (54) ഗ​ല്ലെ ലി​യാ​ന​ഗെ​യും (37) ചേ​ർ​ന്നു​ള്ള 79 റ​ൺ​സി​ന്റെ കൂ​ട്ടു​കെ​ട്ട് വി​ജ​യം ഉ​റ​പ്പാ​ക്കി. ലി​യാ​ന​ഗെ പു​റ​ത്താ​യ ശേ​ഷം മി​ർ​സ ബാ​യെ​ഗ് (21*) അ​ർ​ഷാ​ദി​നൊ​പ്പം ചേ​ർ​ന്ന് ഖ​ത്ത​റി​നെ വി​ജ​യ​തീ​ര​ത്തെ​ത്തി​ച്ചു.

ബ​ഹ്‌​റൈ​നാ​യി അ​ലി, മു​ഹ​മ്മ​ദ് റി​സ്‌​വാ​ൻ, ഇ​മ്രാ​ൻ ജാ​വേ​ദ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം​വീ​ഴ്ത്തി. പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം ഇ​ന്ന് വൈ​കീ​ട്ട് നാ​ലി​ന് ന​ട​ക്കും. മ​ത്സ​ര​ത്തി​ന്റെ ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണം 'ക്രി​ക്ക​റ്റ് ബ​ഹ്‌​റൈ​ൻ' സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ലൂ​ടെ ല​ഭ്യ​മാ​കും.

Tags:    
News Summary - T20 series; Qatar defeats Bahrain in first match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.