വോയ്സ് ഓഫ് ബഹ്റൈൻ തെർമൽ ബോട്ടിൽ വിതരണത്തിൽനിന്ന്
മനാമ: ബഹ്റൈനിലെ ചാരിറ്റി സംഘടനയായ വോയ്സ് ഓഫ് ബഹ്റൈൻ സല്ലാക്കിലെ ഒരു കമ്പനിയിലെ 125ഓളം വരുന്ന തൊഴിലാളികൾക്ക് തെർമൽ ബോട്ടിൽ വിതരണം ചെയ്തു. വളരെ തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്തുവരുന്ന അവർക്ക്, ജോലിസ്ഥലത്ത് കുടിവെള്ളം ശേഖരിച്ച് വെക്കുന്നതിനുള്ള പ്രത്യേക സംവിധാനം ലഭ്യമല്ലായിരുന്നു. അത് അറിഞ്ഞ സംഘടന അവർക്ക് തെർമൽ വാട്ടർ ബോട്ടിൽ നൽകാൻ തീരുമാനിച്ചു. അതുപ്രകാരം നല്ലവരായ മെംബർമാരുടെ സഹായസഹകരണത്തോടെ എല്ലാ തൊഴിലാളികൾക്കും ജൂലൈ നാലാം തീയതി വെള്ളിയാഴ്ച തെർമൽ വാട്ടർ ബോട്ടിൽ വിതരണം ചെയ്യാൻ സാധിച്ചു. വോയ്സ് ഓഫ് ബഹ്റൈൻ ചാരിറ്റി കോഓഡിനേറ്റർ ആയ പ്രവീൺകുമാർ, എക്സിക്യൂട്ടിവ് അംഗങ്ങളായ ജിതിൻ ബി, അനീഷ് കുമാർ, ബബിഷ്, ദീപ പ്രവീൺ, സുബിന ബബീഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.