വോയ്സ് ഓഫ് ആലപ്പി സംഘടിപ്പിച്ച അനുശോചന പരിപാടിയിൽനിന്ന്
മനാമ: കാശ്മീർ തീവ്രവാദ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്കായും, ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ ദേഹവിയോഗത്തിലും വോയ്സ് ഓഫ് ആലപ്പി അനുശോചിച്ചു.
സഗയ്യയിൽ നടന്ന മീറ്റിങ്ങിൽ വോയ്സ് ഓഫ് ആലപ്പി അംഗങ്ങൾ തിരി തെളിയിച്ച് മൗനപ്രാർഥനയോടെ ആദരാഞ്ജലികൾ അർപ്പിച്ചു. കശ്മീരിലെ പഹൽഗാമിൽ തീവ്രവാദികൾ നിരായുധരായ വിനോദസഞ്ചാരികളെ അതിക്രൂരമായി കൊലപ്പെടുത്തിയത് എല്ലാവരുടെയും മനഃസാക്ഷി മരവിപ്പിക്കുന്നതാണെന്നും, ഉറ്റവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി വോയ്സ് ഓഫ് ആലപ്പി പ്രസിഡൻറ് സിബിൻ സലിം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ലോകസമാധാനത്തിനായി നിലകൊണ്ട ഫ്രാൻസിസ് മാർപാപ്പ മതാചാര്യനുപരി ഒരു മനുഷ്യാചാര്യൻ കൂടിയായിരുന്നെന്ന് വോയ്സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി അനുസ്മരിച്ചു. വോയ്സ് ഓഫ് ആലപ്പി എക്സിക്യൂട്ടിവ് അംഗങ്ങളും ഏരിയ ഭാരവാഹികളും ലേഡീസ് വിങ് കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.