വോയ്സ് ഓഫ് ആലപ്പി മുഹറഖ് ഏരിയ കമ്മിറ്റി മേയ് ദിനാഘോഷം
മനാമ: വോയ്സ് ഓഫ് ആലപ്പി മുഹറഖ് ഏരിയ കമ്മിറ്റി മേയ് ദിനാഘോഷത്തോടനുബന്ധിച്ച് നൂറോളം തൊഴിലാളികൾക്ക് ഭക്ഷണം നൽകി. കമ്മിറ്റിയുടെ 2025-2026 കാലയളവിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായിരുന്നു പരിപാടി. സൽമാനിയയിലെ എ.സി.എം.ഇ ക്യാമ്പിൽ നടന്ന പരിപാടി ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടിവ് മെംബർ ബിജു ജോർജ് ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് ഗോകുൽ കൃഷ്ണൻ അധ്യക്ഷനായ യോഗത്തിൽ വോയ്സ് ഓഫ് ആലപ്പി വൈസ് പ്രസിഡന്റ് അനസ് റഹിം, ചാരിറ്റി വിങ് കൺവീനർ അജിത് കുമാർ, ഏരിയ വൈസ് പ്രസിഡന്റ് അതുൽ സദാനന്ദൻ, പ്രോഗ്രാം കോഓഡിനേറ്റർ അരുൺ ദേവ് എന്നിവർ ആശംസകൾസംസാരിച്ചു. ഏരിയ സെക്രട്ടറി അൻഷാദ് റഹീം സ്വാഗതം പറഞ്ഞ യോഗത്തിൽ ഏരിയ ട്രഷറർ രാജേഷ് കുമാർ നന്ദി അറിയിച്ചു.
വോയ്സ് ഓഫ് ആലപ്പിയുടെ ജീവകാരുണ്യ പദ്ധതിയായ ‘സാന്ത്വനം’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭക്ഷണവിതരണം നടത്തിയത്. ആരതി അതുൽ, നിതിൻ ചെറിയാൻ, റെജി രാഘവൻ, ഹരിദാസ് മാവേലിക്കര, സോജി ചാക്കോ, രെജീഷ് എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.