മനാമ: ബഹ്റൈനിൽ അനധികൃത പ്രവാസി തൊഴിലാളികൾക്കെതിരെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) നടത്തിയ പരിശോധനകളിൽ പിടിയിലായ 106 പ്രവാസികളെ നാടുകടത്തി. ആഴ്ചകൾ തോറും എൽ.എം.ആർ.എ നടത്തിവരുന്ന പരിശോധനയിൽ പിടിയിലായ പ്രവാസികളെയാണ് നാടുകടത്തിയത്. കഴിഞ്ഞ ആഴ്ചകളിൽ നടത്തിയ 1,425 പരിശോധനകളിൽ 14 നിയമവിരുദ്ധ തൊഴിലാളികളെ എൽ.എം.ആർ.എ കണ്ടെത്തിയിരുന്നു. എല്ലാ ഗവർണറേറ്റുകളിലെയും വിവിധ സ്ഥാപനങ്ങളിൽ 1,411 പരിശോധനാ സന്ദർശനങ്ങളാണ് നടത്തിയത്. ഇതിനു പുറമെ, നാഷണാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റെസിഡൻസ് അഫയേഴ്സ്, അതത് ഗവർണറേറ്റുകളിലെ പോലീസ് ഡയറക്ടറേറ്റ്, സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ എന്നിവയുമായി സഹകരിച്ച് 14 സംയുക്ത കാമ്പെയ്നുകളും നടത്തി. കഴിഞ്ഞ വർഷം ജനുവരി മുതൽ ഇതുവരെ ആകെ 86,865 പരിശോധനാ സന്ദർശനങ്ങളും 1,215 സംയുക്ത കാമ്പെയ്നുകളും എൽ.എം.ആർ.എ നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ ഫലമായി 3,286 പേരെ കസ്റ്റെഡിയിലെടുക്കുകയും 10188 നിയമവിരുദ്ധരെ നാടുകടത്തുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.