വിജയവാഡ കെ.എം.സി.സി ട്രഷറർ മുഹമ്മദ് കെ.പിക്ക് മനാമ കെ.എം.സി.സി ഹാളിൽ
നൽകിയ സ്വീകരണം
വിജയവാഡ കെ.എം.സി.സി ട്രഷറർ മുഹമ്മദ് കെ.പിക്ക് സ്വീകരണം നൽകി
മനാമ: ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയ വിജയവാഡ കെ.എം.സി.സി ട്രഷറർ മുഹമ്മദ് കെ.പിക്ക് കുറ്റ്യാടി മണ്ഡലം സ്വീകരണം നൽകി. മനാമ കെ.എം.സി.സി ഹാളിൽ നടന്ന പരിപാടിയിൽ മണ്ഡലം ട്രഷറർ ചാലിൽ കുഞ്ഞമ്മദ് മൊമെന്റോ നൽകി ആദരിച്ചു.
ഖാസിം കോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സംസ്ഥാന ഉപാധ്യക്ഷൻ എ.പി ഫൈസൽ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ, ജില്ല ജനറൽ സെക്രട്ടറി ഇസ്ഹാഖ് കൊറോത്ത്, അഷ്റഫ് തൊടന്നൂർ, ഷാഫി വേളം, മുനീർ പിലാകൂൽ, നസീർ ഇഷ്ടം, ലത്തീഫ് തിരുവള്ളൂർ, നിസാർ ആയഞ്ചേരി, സഹീർ വില്ല്യാപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.
ജില്ല ഭാരവാഹികളായ നസീം പേരാമ്പ്ര, സിനാൻ കൊടുവള്ളി, മണ്ഡലം ഭാരവാഹികളായ നജീബ് ക്ലിക്കോൺ, സാജിദ് അരൂർ, നൗഷാദ് തീക്കുനി, അഷ്റഫ് പൂളക്കൂൽ, പഞ്ചായത്ത് ഭാരവാഹികളായ ജലീൽ വി.പി, മൊയ്തു കോവക്കൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.