പടവ് കുടുംബവേദി ‘പടവിൻ പൊന്നോണം 2026’ ശ്രദ്ധേയമായി

മനാമ: ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക സംഘടനയായ പടവ് കുടുംബവേദിയുടെ ഈ വർഷത്തെ ഓണാഘോഷമായ ‘പടവിൻ പൊന്നോണം 2026’ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. സൗഹൃദത്തിന്റെയും ഒത്തൊരുമയുടെയും ഓർമ്മകൾ പങ്കുവെച്ച ആഘോഷത്തിൽ വിവിധ സാമൂഹിക-സാംസ്കാരിക പ്രവർത്തകരും സംഘടനാംഗങ്ങളും പങ്കെടുത്തു.

പടവ് കുടുംബവേദി പ്രസിഡന്റ് സുനിൽ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി മുസ്തഫ പട്ടാമ്പി സ്വാഗതം ആശംസിച്ചു. കെ.പി.എ ബഹ്‌റൈൻ പ്രസിഡന്റ് നിസാർ കൊല്ലം പരിപാടി ഉദ്ഘാടനം ചെയ്തു. ഗൾഫ് മാധ്യമം ബഹ്റൈൻ റീജിയണൽ മാനേജർ ജലീൽ അബ്ദുല്ല പരിപാടിയിലെ മുഖ്യാതിഥിയായി പങ്കെടുത്തു. ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരായ സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, കെ.ടി. സലീം, സൈദ് റമദാൻ നദ്വി, സിറാജ് പള്ളിക്കര, ഫസലുൽ ഹഖ്, ഫായിസ് അബൂബക്കർ, പ്യാരിലാൽ, സലീം തയ്യിൽ, അൻവർ ശൂരനാട്, സക്കീർ ഹുസൈൻ, ബോബി പുളിമൂട്ടിൽ എന്നിവർ ആശംസകൾ നേർന്നു. സഹിൽ തൊടുപുഴ പരിപാടികൾ നിയന്ത്രിച്ചു. പടവ് രക്ഷാധികാരി ഉമ്മർ പാനായിക്കുളം, ഷിബു പത്തനംതിട്ട, നൗഷാദ് മഞ്ഞപ്പാറ, സജിമോൻ, ഹക്കീം പാലക്കാട്,അഷ്‌റഫ്‌ ഓൺസ്പോട്ട്, സഗീർ ആലുവ, റസിൻ ഖാൻ, മണികണ്ഠൻ, നബീൽ എന്നിവർ ആഘോഷത്തിന് നേതൃത്വം നൽകി. പടവ് അംഗങ്ങളായ അബ്ദുൽബാരി, അബ്ദുൽ സലീം, അജാസ്, അബ്ദുൽ ബഷീർ, അനസ്, കൊയ്‌വിള കുഞ്ഞ് മുഹമ്മദ്‌, മുഹമ്മദ് റിയാസ് എന്നിവർ വിവിധ ക്രമീകരണങ്ങൾ ഏകോപിപ്പിച്ചു. പടവ് കുടുംബാംഗങ്ങൾ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷത്തിന്റെ പ്രധാന ആകർഷണമായി.  

Tags:    
News Summary - Padavu Kudumbavedi ‘Padavin Ponnonam 2026’ becomes a highlight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.