ഒ.ഐ.സി.സി ഓണാഘോഷം അദാരി പാർക്കിൽ

മനാമ : ഒ.ഐ.സി.സി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയായ പൊന്നോണം 2026 ഒക്ടോബർ 23ന് അദാരി പാർക്കിൽ നടക്കും. മുതിർന്ന കോൺഗ്രസ് നേതാവും കോൺഗ്രസ് പ്രവർത്തക സമിതി അംഗവും ലോക്‌സഭാംഗവുമായ കൊടിക്കുന്നിൽ സുരേഷ് എം.പി. ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ബഹ്‌റൈനിലെ പ്രമുഖ വ്യക്തിത്വങ്ങളും പരിപാടിയിൽ സന്നിഹിതരാകും. പ്രവാസി മലയാളികളുടെ സ്നേഹവും ഐക്യവും ഒത്തൊരുമയും വിളിച്ചോതുന്ന ആഘോഷത്തിൽകാലത്ത് 10 മണിമുതൽ വിവിധ കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറുമെന്ന് ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു. 

Tags:    
News Summary - OICC Onam celebrations at Adari Park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.