"ജീവിത വിജയത്തിന് ഖുർആൻ" ക്യാമ്പയിൻ മനാമ ഏരിയ ഉദ്ഘാടനം
മനാമ: "ജീവിത വിജയത്തിന് ഖുർആൻ" എന്ന പ്രമേയത്തിൽ ഒക്ടോബർ 15 മുതൽ നവംബർ 20 വരെ ഫ്രൻഡ്‌സ് സ്റ്റഡി സർക്കിൾ നടത്തുന്ന ക്യാമ്പയിൻ്റെ മനാമ ഏരിയ ഉദ്ഘാടനം സിഞ്ചിലെ ഫ്രൻഡ്‌സ് സെൻ്ററിൽ സംഘടിപ്പിച്ചു.
കേന്ദ്ര പ്രസിഡൻ്റ് സുബൈർ എം.എം ഉദ്ഘാടനം നിർവഹിച്ചു. മനുഷ്യജീവിതത്തിലെ എല്ലാ മേഖലകളിലും വിജയം കൈവരിക്കാൻ വിശുദ്ധ ഖുർആനിക അധ്യാപനങ്ങൾ ഉൾക്കൊണ്ട് ജീവിക്കുകയാണ് പോംവഴിയെന്ന് അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡൻ്റ് ജമാൽ നദ്‍വി വിഷയാവതരണം നടത്തി.
മനാമ ഏരിയ ആക്ടിംഗ് പ്രസിഡന്റ് റിയാസ് യു.കെ അധ്യക്ഷത വഹിച്ചു പരിപാടിയിൽ കെ. എം.സി.സി നേതാക്കളായ കെ.പി മുസ്തഫ, ഫൈസൽ കോട്ടപ്പള്ളി, സലിം തളങ്കര എന്നിവർ ആശംസകൾ നേർന്നു. തഹിയ്യ ഫാറൂഖിൻ്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ ഏരിയാ ജോ. സെക്രട്ടറി ഫാറൂഖ് വി.പി സ്വാഗതവും ഏരിയാ സെക്രട്ടറി ശമീം ജൗദർ നന്ദിയും പറഞ്ഞു. ഗഫൂർ മൂക്കുതല ഗാനമാലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.