ടീൻ ഇന്ത്യ ജഴ്സി ലോഞ്ചിങ് നടത്തി

മനാമ: ടീൻ ഇന്ത്യ ഫുട്ബോൾ ടീമിന്റെ ജേഴ്സി ലോഞ്ചിങ് സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രൻഡ്‌സ് സെൻ്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ ടീൻ ഇന്ത്യ ബോയ്സ് വിങ് പ്രസിഡൻ്റ് മുഹമ്മദ് നോഷിൻ സ്വാഗതം പറഞ്ഞു. ഫ്രൻഡ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് സുബൈർ എം.എം. അധ്യക്ഷത വഹിച്ചു. വിഷൻ 2026 ഡയറക്ടർ സാജിദ് എം. ജഴ്സി ലോഞ്ചിങ് നിർവഹിച്ചു. മുഹമ്മദ് നോഷിൻ, സെക്രട്ടറി അവ്വാബ് സുബൈർ, സ്പോർട്സ് സെക്രട്ടറി യാസീൻ നിയാസ് എന്നിവർ ചേർന്ന് ജഴ്സി ഏറ്റുവാങ്ങി.

ചടങ്ങിൽ ടീൻ ഇന്ത്യ ഫുട്ബോൾ ക്ലബ് മാനേജർ സിറാജ്, ഫ്രൻഡ്‌സ് ജനറൽ സെക്രട്ടറി മുഹമ്മദ് മുഹ്‌യുദ്ദീൻ, വൈസ് പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി, ടീൻ ഇന്ത്യ വകുപ്പ് സെക്രട്ടറി റഷീദ സുബൈർ, വനിത വിഭാഗം ജനറൽ സെക്രട്ടറി ഷൈമില നൗഫൽ, യൂത്ത് ഇന്ത്യ സെക്രട്ടറി സിറാജ് എം.എച്ച് തുടങ്ങിയവർ സന്നിഹിതരായിരുന്നു. പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ, യൂത്ത് ഇന്ത്യ പ്രസിഡന്റ് ഷൗക്കത്തലി, യൂത്ത് ഇന്ത്യ ഫുട്ബോൾ ക്ലബ് വൈസ് പ്രസിഡന്റ് സവാദ് എന്നിവർ ആശംസകൾ നേർന്നു. 

Tags:    
News Summary - Teen India jersey launch held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.