Posted On
date_range Updated On
date_range ‘അല്ലാഹുവിനെ അറിയുക...’ പ്രഭാഷണം ഇന്ന്
മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം നടത്തി വരുന്ന പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് രാത്രി ഇശാ നമസ്‌കാരത്തിന് ശേഷം മനാമ സെൻട്രൽ മാർക്കറ്റിന് സമീപമുള്ള ജുമുഅ മസ്ജിദിൽ വിജ്ഞാന സദസ്സ് ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
"അല്ലാഹുവിനെ അറിയുക" എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന പ്രഭാഷണ പരിപാടിയിൽ ഉസ്താദ് വസീം അഹ്‌മദ് അൽ ഹികമി മുഖ്യ പ്രഭാഷണം നിർവഹിക്കും.
സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിരിക്കുന്ന പരിപടിയുടെ വിശദവിവരങ്ങൾക്ക് 3362 5741, 3538 7080 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.