Posted On
date_range Updated On
date_range കേരളീയ സമാജത്തിൽ വിദ്യാരംഭം: കെ. ആർ. മീര കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു
മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിൽ വിജയദശമിയോടനുബന്ധിച്ച് വിദ്യാരംഭ ച്ചടങ്ങുകൾ സംഘടിപ്പിച്ചു. ഒക്ടോബർ 21 ബുധനാഴ്ച പുലർച്ചെ 5 മണിക്ക് ആരംഭിച്ച ചടങ്ങിൽ നിരവധി കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. മലയാളത്തിലെ പ്രമുഖ എഴുത്തുകാരിയും സ്വതന്ത്ര പത്രപ്രവർത്തകയുമായ കെ.ആർ. മീരയാണ് കുട്ടികളെ എഴുത്തിനിരുത്തിയത്. വിദ്യാരംഭത്തിന് സാക്ഷ്യം വഹിക്കാൻ രക്ഷിതാക്കളും കുടുംബാംഗങ്ങളും സമാജം അംഗങ്ങളും എത്തിയിരുന്നു.
2009-ലും 2013-ലും കേരള സാഹിത്യ അക്കാദമി പുരസ്കാരം, 2013-ൽ ഓടക്കുഴൽ പുരസ്കാരം, 2014-ൽ വയലാർ അവാർഡ്, 2015-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ നേടിയിട്ടുള്ള സാഹിത്യകാരിയാണ് കെ. ആർ. മീര. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.